സംസ്‌കൃതി ഖത്തര്‍ രണ്ടാമത് ജി സി സി ഓപ്പണ്‍ കാരംസ് ടൂര്‍ണമെന്റ് സമാപിച്ചു

Web Desk
2 Min Read

ദോഹ: സംസ്‌കൃതി ഖത്തര്‍ രണ്ടാമത് ജി സി സി ഓപ്പണ്‍ കാരംസ് ടൂര്‍ണമെന്റ് ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം ഉദ്്ഘാടനം ചെയ്തു. സംസ്‌കൃതി റയ്യാന്‍ യൂണിറ്റ് പ്രസിഡന്റ് സിദ്ദിഖ് കെ കെ അധ്യക്ഷത വഹിച്ചു.

city exchange

കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍, സംസ്‌കൃതി സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ മനാഫ് ആറ്റുപുറം, സംസ്‌കൃതി ട്രഷറര്‍ അപ്പു കവിണിശ്ശേരിയില്‍, വനിതവേദി സെക്രട്ടറി ജെസിത ചിന്ദുരാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. റയ്യാന്‍ സെക്രട്ടറി ആബിദ് പാവറട്ടി സ്വാഗതവും കാരം ടൂര്‍ണമെന്റ് കണ്‍വീനര്‍ നബീല്‍ നന്ദിയും പറഞ്ഞു. ആദ്യ ദിനം പ്രാഥമിക മത്സരങ്ങളാണ് നടന്നത്.

ഖത്തറിലെ മത്സരാഥികളെ കൂടാതെ മറ്റ് ജി സി സി രാജ്യങ്ങളില്‍ നിന്നും മത്സരാര്‍ഥികള്‍ പങ്കെടുത്ത ആവേശകരമായ മത്സരത്തില്‍ സിംഗിള്‍സില്‍ അബ്ദുല്‍ സലാമും ഡബിള്‍സില്‍ അബ്ദുല്‍ സലാമും ഇബ്രാഹിമും ഒന്നാം സ്ഥാനത്തും സിംഗിള്‍സില്‍ കാശിഫ് ഷെയ്ഖ്, ഡബിള്‍സില്‍ കാശിഫ് ഷെയ്ഖ് ഖലീല്‍ ഖലീല്‍ ഖാന്‍ രണ്ടാം സ്ഥാനത്തും വിജയികളായി. സിംഗിള്‍സില്‍ 40 മത്സരാര്‍ഥികളും ഡബിള്‍സില്‍ 24 മത്സരാര്‍ഥികളും പങ്കെടുത്തു.

സമാപന സമ്മേളനം കുന്നമംഗലം എം എല്‍ എ പി ടി എ റഹിം ഉദ്ഘാടനം ചെയ്തു. സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍, സംസ്‌കൃതി മുന്‍ പ്രസിഡന്റ് അഹമ്മദ്കുട്ടി അറളയില്‍, സംസ്‌കൃതി മുന്‍ ജനറല്‍ സെക്രട്ടറി എ കെ ജലീല്‍, സംസ്‌കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി, സംസ്‌കൃതി സെക്രട്ടറിമാരായ അബ്ദുല്‍ അസീസ്, ബിജു പി മംഗലം, വനിത വേദി പ്രസിഡന്റ് അനിത ശ്രീനാഥ് ഉള്‍പ്പടെ സംസ്‌കൃതി കേന്ദ്ര കമ്മിറ്റി നേതാക്കള്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.

- Advertisement -
Ad image

സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുത്തു ഒറ്റപ്പാലം, അബ്ദുല്‍ ഹക്കിം, നൂറുദ്ധീന്‍, റയ്യാന്‍ യൂണിറ്റ് ജോയിന്റ് സെക്രട്ടറി പ്രതീഷ്, അഷ്‌കര്‍, ഫസല്‍, സുനില്‍ കുമാര്‍, രഞ്ജിത്ത്, സിദ്ധിഖ് കടവനാട് എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!