

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചു.

വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവെക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഔദ്യോഗികമായ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ mba_althani_ ആണ്.
