ഖത്തര്‍ എയര്‍വെയ്‌സ് കാനഡയിലേക്ക് സര്‍വീസ് വര്‍ധിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് നോണ്‍-സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ ഖത്തര്‍ എയര്‍വേയ്സ് ടൊറന്റോ പിയേഴ്സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് 2024 ഡിസംബര്‍ 11 മുതല്‍ പുതിയ സര്‍വീസ് ആരംഭിക്കും.

city exchange

അമേരിക്കയിലേക്കുള്ള എയര്‍ലൈനിന്റെ പതിനാലാമത്തെ ഗേറ്റ്വേ എന്ന നിലയില്‍ പുതിയ ടൊറന്റോ റൂട്ട് കാനഡയിലെ എയര്‍ലൈനിന്റെ രണ്ടാമത്തെ ലക്ഷ്യസ്ഥാനമായി അടയാളപ്പെടുത്തുന്നു.

42 അവാര്‍ഡ് നേടിയ ക്യുസ്യൂട്ട് ബിസിനസ് ക്ലാസ് സീറ്റുകളും 312 ഇക്കണോമി ക്ലാസ് സീറ്റുകളും സജ്ജീകരിച്ചിരിക്കുന്ന ബോയിംഗ് 777- 300ഇആര്‍ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന പുതിയ ടൊറന്റോ സര്‍വീസ് കാനഡയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് കൊളംബോ ഉള്‍പ്പെടെയുള്ള ഖത്തര്‍ എയര്‍വേയ്സിന്റെ വിപുലമായ ആഗോള ശൃംഖലയിലുടനീളമുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശനം നല്‍കും.

Share This Article
Leave a Comment
error: Content is protected !!