വടക്കന്‍ കാലിഫോര്‍ണിയയില്‍ ഭൂചലനം

Web Desk
1 Min Read

സാക്രമെന്റോ: വടക്കന്‍ കാലിഫോര്‍ണിയയുടെ തീര മേഖലയില്‍ ശക്തമായ ഭൂചലനം. ഗുരുതരമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രതയാണ് ഭൂചലനത്തിന് രേഖപ്പെടുത്തിയത്. വലിയ ചലനത്തിന് പിന്നാലെ നിരവധി തുടര്‍ചലനങ്ങളും ഉണ്ടായതായി യു എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.

city exchange

പസഫിക് സമുദ്രത്തില്‍ യുറീക്കയുടെ തെക്കുപടിഞ്ഞാറായി 45 മൈല്‍ അകലെ പെട്രോലിയ പട്ടണത്തിന് സമീപമാണ് പ്രഭവ കേന്ദ്രമെന്ന് കണ്ടെത്തി. സാന്‍ ഫ്രാന്‍സിസ്‌കോ, സാക്രമെന്റോ തഴഅവര എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

തുടര്‍ചലനങ്ങള്‍ റിക്ടര്‍ സ്‌കെയിലില്‍ 1.0 മുതല്‍ 4.5 വരെ തീവ്രതയാണ് രേഖപ്പെടുത്തിയത്. അതേസമയം റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ചലനങ്ങളും വലിയ ഭൂകമ്പത്തിന്റെ മുന്നോടിയായിരിക്കാന്‍ സാധ്യതയില്ലെന്ന് ഭൂകമ്പ ശാസ്ത്രജ്ഞന്‍ ലൂസി ജോണ്‍സ് ട്വീറ്റ് ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!