ലണ്ടനിലെ പ്രക്ഷോഭങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന് ഖത്തർ എംബസി

Web Desk
0 Min Read

ലണ്ടന്‍: ലണ്ടനില്‍ ഒക്ടോബര്‍ 25 ശനിയാഴ്ച പ്രക്ഷോഭങ്ങൾ പ്രഖ്യാപിച്ചതിനാൽ സന്ദര്‍ശകരും താമസക്കാരുമായ എല്ലാ ഖത്തര്‍ പൗരന്മാരോടും ജാഗ്രത പാലിക്കാനും പ്രക്ഷോഭങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍നിന്ന് അകലം പാലിക്കാനും ലണ്ടനിലെ ഖത്തർ എംബസി ആഹ്വാനം ചെയ്തു.

city exchange

സ്ഥാനപതിയുടെ പ്രസ്താവന പ്രകാരം, നൈറ്റ്‌സ്‌ബ്രിഡ്ജ്, ഹൈഡ് പാര്‍ക്ക് കോര്‍ണര്‍, മാര്‍ബിൾ ആര്‍ച്ച് എന്നീ പ്രദേശങ്ങളിലാണ് പ്രക്ഷോഭം ബാധിക്കാൻ സാധ്യത.ഖത്തര്‍ പൗരന്മാര്‍ പ്രാദേശിക അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അടിയന്തര സന്ദർഭങ്ങളിൽ 07774932200 എന്ന നമ്പരില്‍ സ്ഥാനപതിയെ ബന്ധപ്പെടണമെന്നും അറിയിപ്പില്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!