ഖത്തര്‍ കേരള ഇസ്‌ലാമിക് സെന്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Web Desk
1 Min Read

ദോഹ: ഖത്തര്‍ കേരളാ ഇസ്‌ലാമിക് സെന്റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ദോഹ സല്‍വ റോഡിലെ എം ആര്‍ എ ഹോട്ടലില്‍ മുഹമ്മദലി ഖാസിമി അമ്മിനിക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ വി അബൂബക്ര്‍ ഖാസിമി അധ്യക്ഷത വഹിച്ചു.

city exchange

ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയില്‍ എത്തിയ എസ് കെ ഹാഷിം തങ്ങള്‍ക്ക് സ്വീകരണവും ടി വി അബ്ദുല്‍ഖാദര്‍ ഹാജിക്ക് യാത്രയയപ്പും നല്‍കി. ജനറല്‍ സെക്രട്ടറി സകരിയ മാണിയൂര്‍, പോക്കര്‍ കക്കാട്ട്, മുഹമമ്മദ് ബഷീര്‍ ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി സൈനുല്‍ ആബിദീന്‍ സഫാരി (ഉപദേശക സമിതി ചെയര്‍മാന്‍), മുഹമ്മദലി ഖാസിമി (വൈസ് ചെയര്‍മാന്‍) സൈനുദ്ദീന്‍ തങ്ങള്‍, മൂസ ഹാജി കുറുങ്ങോട്ട്, ഇസ്മായില്‍ ഹാജി, മുഹമ്മദലി ഹാജി ചങ്ങരംകുളം (മെമ്പര്‍മാര്‍), എ വി അബൂബക്കര്‍ ഖാസിമി (പ്രസിഡണ്ട്), ഹാഫിള് ഇസ്മായില്‍ ഹുദവി (വര്‍. പ്രസിഡണ്ട്), മൊയ്തീന്‍കുട്ടി വയനാട്, അബ്ദുല്‍ മാലിക് ഹുദവി, ഇഖ്ബാല്‍ കൂത്തുപറമ്പ്, ഹമദ് മൂസ (വൈസ് പ്രസിഡണ്ട്), സകരിയ മാണിയൂര്‍ (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ മജീദ് ഹുദവി (ഓര്‍ഗ. സെക്രട്ടറി), ബഷീര്‍ അമ്പലക്കണ്ടി, മുനീര്‍ പേരാമ്പ്ര, അബ്ദുല്‍ ഹക്കീം വാഫി, ജാഫര്‍ തയ്യില്‍ (ജോ. സെക്രട്ടറി), സി വി ഖാലിദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!