സന്ദര്‍ശകര്‍ക്ക് ഖത്തറിനെയറിയാന്‍ ‘ഖത്തര്‍ നൗ’ പുറത്തിറക്കി

Web Desk
1 Min Read

ദോഹ: ഖത്തര്‍ ടൂറിസത്തിന്റെ ഗൈഡ് ബുക്ക് ‘ഖത്തര്‍ നൗ’ പുറത്തിറക്കി. ഖത്തറിലെത്തുന്നവര്‍ക്ക് രാജ്യത്തെ കുറിച്ചുള്ള വിവിധ വിവരങ്ങള്‍ ഖത്തര്‍ നൗവില്‍ ലഭിക്കും. രാജ്യത്താകമാനമുള്ള യാത്രാ കേന്ദ്രങ്ങളില്‍ പുസ്തകം സൗജന്യമായി ലഭ്യമാകും.

city exchange

ഹോട്ടലുകള്‍, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, മ്യൂസിയങ്ങള്‍, സന്ദര്‍ശകരെത്തുന്ന മറ്റു കേന്ദ്രങ്ങള്‍, എംബസികള്‍ എന്നിവിടങ്ങളിലാണ് വര്‍ഷത്തില്‍ രണ്ടു തവണ പ്രസിദ്ധീകരിക്കുന്ന ഖത്തര്‍ നൗ ലഭ്യമാകുക.

എല്ലാതരം യാത്രക്കാരേയും തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ തയ്യാറാക്കിയ പുസ്തകത്തില്‍ ഖത്തറിനേയും ഖത്തറിലെ കാഴ്ചകളേയും ജീവിതത്തേയുമാണ് പരിചയപ്പെടുത്തുക. കല, സംസ്‌ക്കാരം, കല, ഭക്ഷണം, ഫാഷന്‍, കായികം, സാഹസികം തുടങ്ങി എല്ലാ കാര്യങ്ങളും ഖത്തര്‍ നൗവില്‍ പ്രതിപാദിക്കും.

- Advertisement -
Ad image

ഖത്തര്‍ നൗവിന്റെ ഇംഗ്ലീഷ് പതിപ്പ് സന്ദര്‍ശക കേന്ദ്രങ്ങളില്‍ ലഭ്യമാകുന്നതിന് പുറമേ https://www.visitqatar.qa/qatarnow എന്ന വിലാസത്തില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഖത്തര്‍ നൗവിന്റെ അറബിക്ക് പതിപ്പ് ഏപ്രിലില്‍ ലഭ്യമാകും.

Share This Article
Leave a Comment
error: Content is protected !!