Community
റൂഹി മോള്‍ക്കായി കാരുണ്യത്തിന്റെ രുചിയുള്ള ബിരിയാണി വിളമ്പി ഖത്തര്‍ പി സി എഫ്
ദോഹ: എസ് എം എ ബാധിച്ച് ദോഹയിലെ സിദ്ര ഹോസ്പിറ്റലില്‍ കഴിയുന്ന പാലക്കാട് സ്വദേശിളുടെ നാല് മാസം പ്രായമായ മില്‍ഖാ റൂഹിയുടെ ചികിത്സയുടെ ഭാഗമായി ഖത്തര്‍ പി സി എഫ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഖത്തര്‍ പി സി എഫ് പ്രസിഡന്റ് സുധീര്‍ വാടാനപ്പള്ളി, സെക്രട്ടറി ഷാജഹാന്‍ മാരാരിക്കുളത്തിന് ബിരിയാണി നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പ്രസ്തുത ചടങ്ങില്‍ പി സി എഫ് ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. ബിരിയാണി ചലഞ്ചിലൂടെ കിട്ടിയ തുക അടുത്ത ദിവസം ഖത്തര്‍ ചാരിറ്റിക്ക് കൈമാറുമെന്ന് സംഘാടകര്‍ അറിയിച്ചു.
Continue Reading