സിറിയന്‍ ബേക്കറികളിലേക്ക് ഖത്തറിന്റെ ഭക്ഷ്യ സഹായം

Web Desk
1 Min Read

ഡമാസ്‌കസ്: സിറിയന്‍ ജനതയ്ക്ക് പിന്തുണയായി ഡമാസ്‌കസിലെ ഖത്തര്‍ എംബസിയും ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും (ക്യു ആര്‍ സി എസ്) നടത്തിയ സംയുക്ത മാനുഷിക ശ്രമങ്ങളുടെ ഭാഗമായി 96 ടണ്‍ ഭക്ഷ്യമാവുമായി 12 ട്രക്കുകള്‍ ജാര്‍ദാനില്‍ നിന്ന് ദക്ഷിണ സിറിയയിലെത്തി.

city exchange

ഖത്തര്‍ സിറിയയിലേക്ക് അയച്ച കയറ്റുമതി ഉത്പന്നങ്ങള്‍ പ്രാദേശിക ബേക്കറികളിലേക്ക് പോകുമെന്നും ദുരിതബാധിത പ്രദേശങ്ങളില്‍ റൊട്ടി ഉത്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുമെന്നും ക്യു ആര്‍ സി എസ് സൂചിപ്പിച്ചു. ബേക്കറികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാവ് കൈമാറുന്നതിനുള്ള ഉത്തരവാദിത്വം സിറിയന്‍ അറബ് റെഡ് ക്രസന്റ് സൊസൈറ്റി നിര്‍വഹിക്കും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഖത്തര്‍ എംബസിയും ക്യുആര്‍സിഎസും ആദ്യ ബാച്ച് സഹായം അയച്ചിരുന്നു.

ദുരിതബാധിതരായ സാധാരണക്കാര്‍ നേരിടുന്ന ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങള്‍ക്കിടയിലും അടിസ്ഥാന ആവശ്യങ്ങള്‍, പ്രത്യേകിച്ച് ഭക്ഷണം, ബ്രെഡ്, മെഡിക്കല്‍ സാധനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനുള്ള മാനുഷിക ശ്രമങ്ങള്‍ തുടരാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണ്.

Share This Article
Leave a Comment
error: Content is protected !!