പി സി ജോര്‍ജ്ജിന്റെ പ്രസ്താവനക്കെതിരെ ക്യുമാസ് പ്രതിഷേധിച്ചു

Web Desk
1 Min Read

ദോഹ: കാലാകാലങ്ങളായി സംസ്‌കാര സമ്പന്നരും ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവരും പരസ്പരം മാതൃകാപരമായ സൗഹൃദത്തോടെ ഇടപഴകി ജീവിക്കുന്നതുമായ മയ്യഴി നിവാസികളെ കേവലം രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഒന്നടങ്കം അശ്ലീല പദപ്രയോഗത്തിലൂടെ അടച്ചാക്ഷേപിച്ച പി സി ജോര്‍ജിന്റെ പ്രസ്താവനക്കെതിരായി ഖത്തറിലെ മാഹി നിവാസികളുടെ കൂട്ടായ്മയായ ക്യുമാസ് (ഖത്തര്‍ മാഹി സൗഹൃദ സംഗമം) പ്രതിഷേധം രേഖപ്പെടുത്തി.

city exchange

പ്രസിഡന്റ് മുബാറക്ക് അബ്ദുല്‍ അഹദിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ജനറല്‍ സെക്രട്ടറി റിസ്വാന്‍ ചാലക്കര, ട്രഷറര്‍ സുഹൈല്‍ മനോളി, പി ആര്‍ ഒ ഫൈസല്‍ കണ്ടോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ഉല്ലാസ് കായക്കണ്ടി, ആഷിക് മാഹി, റിജാല്‍ കിടാരന്‍, ഇസ്മത്ത്, ഷാജഹാന്‍, മന്മദന്‍ മമ്പള്ളി, അനീസ് ഹനീഫ്, സോനേഷ്, അബ്ദുല്‍ വാഹിദ്, ഫഹദ് ആന, മൊഹ്‌സിന്‍, ഫൈസല്‍ ചാലക്കര, ഡോ. വസീം, റഫാഅത്ത്, റഷീദ് പി പി, സിബി ജാന്‍, ശ്രീജിത്ത്, റിലോവ് തുടങ്ങിയവര്‍ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!