യമനില്‍ നിന്നും എത്തിയ കുട്ടിക്ക് കോഴിക്കോട്ട് അപൂര്‍വ്വ ഹൃദയ ശസ്ത്രക്രിയ

Web Desk
1 Min Read

കോഴിക്കോട്: യമനില്‍ നിന്നും കോഴിക്കോട്ട് ചികിത്സക്കെത്തിയ മൂന്നു വയസുകരിക്ക് ഹൃദയത്തില്‍ അപൂര്‍വ്വ ശസ്ത്രക്രിയ. തൊണ്ടയാട് ബൈപ്പാസില്‍ മെട്രോമെട് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ ആണ് ജന്മനയുള്ള ഹൃദയ രോഗമായ ട്രൈ കസ്പിഡ് അട്രീസിയ, പള്‍മാനറി രോഗത്തിന് ശസ്ത്രക്രിയ നടന്നത്.

city exchange

കുട്ടിക്ക് രണ്ടു വാള്‍വുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ശസ്ത്രക്രിയ സങ്കീര്‍ണം ആയതിനാല്‍ മറ്റ് ആശുപത്രികള്‍ ഇതിന് മുന്നോട്ട് വന്നില്ല. തുടര്‍ന്നാണ് കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ വിദഗ്ധ ചികിത്സയ്ക്ക് കുട്ടി എത്തിയതെന്ന് ഡോ. ജനീല്‍ മുസ്തഫ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഹൃദ്രോഗ വിഭാഗത്തിലെ കുട്ടികളുടെ ഡോക്ടര്‍മാരായ ഡോ. എം എം കമ്രാന്‍, ഡോ. ജനീല്‍ മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് സങ്കീര്‍ണമായ ശസ്ത്രക്രിയ നട ത്തിയത്. നവംബര്‍ 27നാണ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടന്നത്. കുട്ടി സുഖം പ്രാപിച്ചു വരുന്നു എന്ന് ഡോക്ടര്‍ ജലീല്‍ മുസ്തഫ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

- Advertisement -
Ad image

കുട്ടികള്‍ക്കുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആശുപത്രിയുടെ നേതൃത്വത്തില്‍ ശിശുമിത്ര ചികിത്സ സഹായ പദ്ധതിയും തുടരുന്നുണ്ട്. ഈ പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കും. ജന്മനാ ഉള്ള ഹൃദയ തകരാറുകള്‍ വിദഗ്ധചികിത്സ ലഭ്യമാക്കുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!