കെ ബി കുഞ്ഞാമ്മു ഹാജിക്ക് സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ മുസ്ലിം ലീഗ് കാസര്‍ഗോഡ് മണ്ഡലം ട്രഷററും എരിയാല്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായ കെ ബി കുഞ്ഞാമ്മു ഹാജിക്ക് ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അല്‍ സദ്ദിലെ അല്‍ നദാ കോംപ്ലക്‌സില്‍ സ്വീകരണം നല്‍കി.

city exchange

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് ആസാദ് നഗര്‍ അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് ജില്ലയിലെ മത, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ കെ ബി കുഞ്ഞാമ്മു ഹാജി കാഴ്ചവെച്ച സേവനങ്ങളെയും നേതൃത്വപാടവത്തെയും ചടങ്ങില്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകാപരമാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍ കെ ബി കുഞ്ഞാമ്മു ഹാജിക്ക് സമര്‍പ്പിച്ചു.

സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിച്ച കെ ബി കുഞ്ഞാമ്മു ഹാജി, ഖത്തര്‍ കെ എം സി സി നടത്തുന്ന സംഘടനാപരവും സാമൂഹികവും ജീവകാരുണ്യപരവുമായ പ്രവര്‍ത്തനങ്ങള്‍ പ്രവാസി സമൂഹത്തിന് വലിയ ആത്മവിശ്വാസവും കരുത്തുമാണെന്ന് പറഞ്ഞു. നാടിനോടും സമൂഹത്തോടും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും സേവനം ഏറെ അഭിനന്ദനാര്‍ഹമാണെന്നും പ്രത്യേകിച്ച് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രവാസികള്‍ക്കിടയില്‍ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- Advertisement -
Ad image

പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും നാടിന്റെ മത, വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ മേഖലകളില്‍ ഖത്തര്‍ കെ എം സി സി പ്രവര്‍ത്തകര്‍ നല്‍കുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്നും ഈ സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ചടങ്ങില്‍ റഹീം ചൗകി, കെ ബി റഫീഖ്, റോസ്ദ്ദിന്‍, സിദ്ദിഖ് പടിഞ്ഞാര്‍, ഹമീദ് കൊടിയമ്മ, മാഹിന്‍ ബ്ലാര്‍കോഡ്, ജുനൈദ്, നസിര്‍ ആസാദ് നഗര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!