

ദോഹ: ചരിത്രത്തിലാദ്യമായി 13.55 ദശലക്ഷം തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചു.

ജിദ്ദയില്‍ നടന്ന മൂന്നാം വാര്‍ഷിക ഹജ്ജ്, ഉംറ സേവന കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബിഹ ഇക്കാര്യം വെളിപ്പെടുത്തിയത്. 2019നെ അപേക്ഷിച്ച് 58 ശതമാനം കൂടുതലാണിത്.

2023ല്‍ ഉംറ അനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ച 13,550,000 ദശലക്ഷം മുസ്ലിംകള്‍ക്ക് ആതിഥേയത്വം വഹിച്ചപ്പോള്‍ അഞ്ച് ദശലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലെത്തിയത്.
2023 ഡിസംബറില്‍ ഇലക്ട്രോണിക് വിസകള്‍ക്കായി കെ എസ് എ വിസ ആപ്ലിക്കേഷന്‍ ആരംഭിച്ചതായി വിദേശകാര്യ സഹമന്ത്രി വലീദ് എല്‍-ഖെറിജി വെളിപ്പെടുത്തി. ഇതോടെ എംബസി സന്ദര്‍ശേക്കാതെ തീര്‍ഥാടകര്‍ക്ക് ഇലക്ട്രോണിക് രീതിയില്‍ വിസ നേടാനാവും.

