

ദോഹ: വിശുദ്ധ റമദാന്‍ മാസത്തില്‍ തിരക്കേറിയ സമയങ്ങളില്‍ ട്രക്കുകള്‍ ഓടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഖത്തര്‍. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

രാവിലെ ഏഴര മുതല്‍ 10 വരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 3 വരെയും വൈകിട്ട് അഞ്ചര മുതല്‍ അര്‍ധരാത്രി 12 വരെയും ട്രക്കുകള്‍ ഓടിക്കുന്നത് നിരോധിച്ചിരിക്കുന്നു.

തിരക്കുള്ള സമയങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമാണ് ഇത്.
