റിയാദ മെഡിക്കല്‍ സെന്ററിന് ആരോഗ്യ സേവന രംഗത്ത് ജെ സി ഐ അംഗീകാരം

Web Desk
2 Min Read

ദോഹ: ആരോഗ്യ സേവനരംഗത്ത് ഏറ്റവും മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്കു ജോയിന്റ് കമ്മീഷന്‍ ഇന്റര്‍നാഷണല്‍ (ജെ സി ഐ) നല്‍കുന്ന ഗോള്‍ഡ് സീല്‍ കരസ്ഥമാക്കി റിയാദ മെഡിക്കല്‍ സെന്റര്‍. പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളിലാണ് റിയാദ മെഡിക്കല്‍ സെന്റര്‍ ഈ അംഗീകാരം നേടിയെടുത്തത്.

city exchange

ആരോഗ്യ സേവന മേഖലയില്‍ ഗുണനിലവാരമുള്ള ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയും രോഗികളുടെ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിയും പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് ജെ സി ഐ അക്രഡിറ്റേഷന്‍ ലഭിച്ചതെന്ന് റിയാദ ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് അറിയിച്ചു.

ലോകമെമ്പാടുമുള്ള ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷനുകള്‍ക്ക് ജെ സി ഐ അക്രഡിറ്റേഷന്‍ അംഗീകൃത മാനദണ്ഡമായിട്ടാണ് വര്‍ത്തിക്കുന്നത്. ആരോഗ്യ മേഖലയില്‍ കര്‍ശനമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രോഗികള്‍ക്കു മികച്ച പരിചരണം നല്‍കുന്ന സ്ഥാപനങ്ങളെയാണ് ജെ സി ഐ പരിഗണിക്കാറുള്ളത്.

ജെ സി ഐ അക്രഡിറ്റേഷന്‍ റിയാദ മെഡിക്കല്‍ സെന്റര്‍ നേടിയെടുത്തതില്‍ വളരെയധികം അഭിമാനിക്കുന്നതായി റിയാദ ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ഹമദ് അല്‍താനി പറഞ്ഞു. രോഗികളുടെ ക്ഷേമത്തിനു മുന്‍ഗണന നല്‍കി ആരോഗ്യ മേഖലിയില്‍ മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയെയാണ് ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നതെന്നും എല്ലാവര്‍ക്കും താങ്ങാനാവുന്ന വിധമുള്ള മികച്ച ചികിത്സ നല്‍കുന്നതില്‍ റിയാദ മെഡിക്കല്‍ സെന്റര്‍ തുടര്‍ന്നും മുന്നോട്ടു പോവുമെന്നും അദ്ദേഹം വിശദമാക്കി.

- Advertisement -
Ad image

പ്രവര്‍ത്തനമാരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജെ സി ഐ അക്രഡിറ്റേഷന്‍ ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് റിയാദ ഹെല്‍ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ പറഞ്ഞു. റിയാദയില്‍ എത്തുന്ന രോഗികള്‍ക്ക് മികച്ച ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതില്‍ റിയാദ ടീം പുലര്‍ത്തുന്ന അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ് ഈ നേട്ടം. അദ്ദേഹം പറഞ്ഞു.

ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെ മിതമായ നിരക്കില്‍ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കാനുള്ള തങ്ങളുടെ സമര്‍പ്പണമാണ് ജെ സി ഐ ഉറപ്പാക്കുന്നതെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം പറഞ്ഞു. രോഗികളുടെ സുരക്ഷയാണ് ഏറ്റവും പരമപ്രധാനം. അതിനായി സമഗ്രമായ സുരക്ഷാ നടപടികളും പ്രോട്ടോകോളുകളും നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിനഞ്ചിലധികം ഡിപ്പാര്‍ട്ട്‌മെന്റുകളുള്ള റിയാദ മെഡിക്കല്‍ സെന്ററില്‍ റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി, ഫിസിയോതെറാപ്പി, ഒപ്റ്റിക്കല്‍സ് സേവനങ്ങളും നല്‍കുന്നു.

സി റിങ്ങ് റോഡില്‍ ഹോളിഡേ വില്ല സിഗ്‌നലിനു സമീപമുള്ള റിയാദ മെഡിക്കല്‍ സെന്റര്‍ എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ രാത്രി 12 മണി വരെ തുറന്ന് പ്രവര്‍ത്തിക്കുന്നു. വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.

Share This Article
Leave a Comment
error: Content is protected !!