എം ജി ശ്രീകുമാറും സംഘവും മ്യൂസോലാസയുമായി വെള്ളിയാഴ്ച അല്‍ അറബി സ്‌റ്റേഡിയത്തില്‍

Web Desk
1 Min Read

ദോഹ: പ്രശസ്ത ദക്ഷിണേന്ത്യന്‍ പിന്നണി ഗായകന്‍ എം ജി ശ്രീകുമാറും സംഘവും ഒരുക്കുന്ന സംഗീത വിരുന്ന് മ്യൂസോലാസ അല്‍ അറബി സ്‌റ്റേഡിയത്തില്‍ ജൂണ്‍ 23ന് വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് ഏഴ് മണിക്കാണ് പരിപാടി.

city exchange

ഒരു ദശാബ്ദത്തിന് ശേഷമാണ് എം ജി ശ്രീകുമാര്‍ ഖത്തറില്‍ സംഗീത പരിപാടിയുമായി എത്തുന്നത്. പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ നാല്‍പ്പത്തിനാലാം വാര്‍ഷികം കൂടിയാണ് 2023. ഫിഫ ലോകകപ്പ് 2022 വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം ഖത്തറില്‍ നടക്കുന്ന ഒരു സംഗീത പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അദ്ദേഹം ഏറെ സന്തുഷ്ടി പ്രകടിപ്പിച്ചു.

മിന്നുന്ന കലാപ്രകടനങ്ങള്‍കൊണ്ട് സദസ്സിനെ ഇളക്കിമറിക്കാന്‍ കഴിയുന്ന പ്രമുഖ കലാകാരന്മാര്‍ അല്‍ അറബി സ്റ്റേഡിയത്തില്‍ ഒരുമിക്കുമ്പോള്‍ ഖത്തറിന് അത് പുതിയൊരു അനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് സംഘാടകര്‍ പറഞ്ഞു.

പരിപാടിയുടെ ടിക്കറ്റുകള്‍ ക്യു ടിക്കറ്റ്‌സിലും 66320397 എന്ന നമ്പറില്‍ ബന്ധപ്പെട്ടാലും ലഭ്യമാകും.

- Advertisement -
Ad image

ഗായകന്‍ എം ജി ശ്രീകുമാര്‍, രമേഷ് പിഷാരടി, ചെയര്‍മാര്‍ ഗഫൂര്‍ കാലിക്കറ്റ്, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ റഹീം, ചിക്കിംഗ് ജനറല്‍ മാനേജര്‍ അഫ്‌സല്‍, അബ്ദുല്‍ സലാം മൊമന്റ്‌സ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!