

പയ്യന്നൂര്‍: കേരളത്തില്‍ ഇന്ന് നേടിയ വിദ്യാഭ്യാസ പുരോ ഗതിയല്‍ സി എച്ച് മുഹമ്മദ് കോയ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും കാലിക്കറ്റ് യൂനിവേഴ്‌സി
റ്റി ഉള്‍പ്പെടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അതിന്റെ പ്രത്യക്ഷ തെളിവുകളാണെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി പ്രസതാവിച്ചു.
പയ്യന്നൂര്‍ മണ്ഡലം എം എസ് എഫ് സംഘടിപ്പിച്ച സി എച്ച്, മൗലവി സാഹിബ് അനുസ്മരണവും ‘ത്രൈവ് ഓണ്‍ലൈന്‍’ പഠന കോഴ്‌സില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അന്‍വര്‍ ശക്കീര്‍ അധ്യക്ഷത വഹിച്ചു. എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തില്‍, കെ ടി സഹദുല്ല, എസ് കെ നൗഷാദ്, എസ് എ ശുക്കൂര്‍ ഹാജി, ഷജീര്‍ ഇഖ്ബാല്‍, കെ കെ അഷ്‌റഫ്, ജിയാസ് വെള്ളൂര്‍, ഇസ്മായില്‍ പാലക്കോട്, ശമീമ ജമാല്‍, യു കെ നമുഹമ്മദ് കുഞ്ഞി, വി കെ ശാഫി, പി കെ അബ്ദുല്‍ ഖാദര്‍ മൗലവി പ്രസംഗിച്ചു.

സക്കീര്‍ തായിനേരി സ്വാഗതവും സാലിഹ് വെള്ളൂര്‍ നന്ദിയും പറഞ്ഞു.

