സ്‌കൂള്‍ തുറക്കല്‍; തീരുമാനങ്ങളില്‍ ഇടപെടില്ലെന്ന് സുപ്രിം കോടതി

Web Desk
1 Min Read

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ അധ്യയനം പുന:രാരംഭിക്കുന്നതില്‍ ഇടപെടില്ലെന്ന് സുപ്രിം കോടതി ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢും ബി വി നാഗരത്നയും അടങ്ങിയ ബെഞ്ച് അറിയിച്ചു. സ്‌കൂള്‍ തുറക്കാനുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു.

city exchange

ഉചിതമായ തീരുമാനം സര്‍ക്കാരുകള്‍ എടുക്കട്ടെയെന്നും എല്ലാ കുട്ടികളും സ്‌കൂളില്‍ പോകണമെന്ന് കോടതിയ്ക്ക് എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചു. സ്്കൂള്‍ തുറക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട ഹരജിയെ വിമര്‍ശിച്ചാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സ്‌കൂള്‍ തുറക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചത്. മതിയായ ഡാറ്റയും വിവരശേഖരണവും നടത്താതെ പൊതുതാല്‍പര്യ ഹരജിയുമായി വരരുതെന്നും പഠനത്തില്‍ ശ്രദ്ധിക്കണമെന്നും കോടതി വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചു.


കോവിഡുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലും പല സാഹചര്യമാണെന്നും സംസ്ഥാനത്തിന്റെ വലുപ്പം മുതല്‍ ജനസാന്ദ്രത വരെയുള്ള ഘടകങ്ങള്‍ അനുസരിച്ച് സ്ഥിതി വ്യത്യാസപ്പെടാമെന്നും പറഞ്ഞ കോടതി കേസുകള്‍ വര്‍ധിക്കുന്ന പ്രദേശങ്ങള്‍ നിരീക്ഷിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമാണ് ഓരോ സംസ്ഥാനത്തിന്റെയും തീരുമാനമെന്നും വിശദീകരിച്ചു.

- Advertisement -
Ad image

ആത്യന്തികമായി തീരുമാനം സര്‍ക്കാരുകള്‍ക്ക് വിടുകയാണ് ഉചിതമെന്നും തങ്ങള്‍ക്ക് ഭരണം ഏറ്റെടുക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.


കുട്ടികളുടെ കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ ജാഗ്രത വേണമെന്നും കോടതി നിര്‍ദേശിച്ചു.

Share This Article
Leave a Comment
error: Content is protected !!