കനകാംബരന് യാത്രയപ്പ് നല്‍കി

Web Desk
1 Min Read

ദോഹ: ദീര്‍ഘകാല പ്രവാസിയും പ്രമുഖ എഴുത്തുകാരനുമായ കനകാംബരന് ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

city exchange

13 വര്‍ഷത്ത പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കനാകാംബരന്‍ കണ്ണൂര്‍ സ്വദേശിയാണ്. ദോഹയിലെ കലാ- സാംസ്‌കാരിക ഭൂമികയില്‍ സ്ഥിര സാന്നിധ്യമായ അദ്ദേഹം നിരവധി കഥകളും ലേഖനങ്ങളും തെയ്യം തിറ പ്രമേയമാക്കി പഠനാര്‍ഹമായ ലേഖനവും എഴുതിയിട്ടുണ്ട്. ‘ചില സാധാരണ മനുഷ്യര്‍’ എന്ന കഥാസമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.

യാത്രയയപ്പ് യോഗത്തില്‍ അഷറഫ് മടിയാരി അധ്യക്ഷത വഹിച്ചു. ഫോറം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ സ്വാഗതവും മജീദ് പുതുപ്പറമ്പ് നന്ദിയും പറഞ്ഞു. അന്‍സാര്‍ അരിമ്പ്ര, ഹുസൈന്‍ വാണിമേല്‍, സ്മിത ആദര്‍ശ്, ഹുസൈന്‍ തൃത്താല, തന്‍സീം കുറ്റ്യാടി, ഷംനാ ആസ്മി, അബ്ദുസ്സലാം മാട്ടുമ്മല്‍, ഷംല ജഅഫര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!