ഓര്‍മയില്‍ തിളങ്ങുന്നുണ്ട് ഷിബിലിയുടെ ചിരി

Web Desk
1 Min Read

ദോഹ: മതാര്‍ ഖദീമിലെ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനാണ് ഷിബിലിയെ ഒടുവില്‍ കണ്ടത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അത്. വളരെ സൗഹാര്‍ദ്ദത്തോടെ ചിരിച്ചു സംസാരിച്ചു പിരിഞ്ഞ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം ഞെട്ടിക്കുന്നതായിരുന്നു.

city exchange

ഷിബിലിയുടെ മരണ വാര്‍ത്ത അറിഞ്ഞത് മലയാളികള്‍ക്കിടയില്‍ വലിയ ഞെട്ടലാണുണ്ടാക്കിയത്. ടീ ടൈം മാനേജിംഗ് ഡയറക്ടര്‍ കരീംക്കയുടെ പെങ്ങളുടെ മകനായിരുന്നു ഷിബിലി. ടീ ടൈമിനെ ജനകീയമാക്കുന്നതില്‍ അദ്ദേഹം തന്റേതായ പങ്കുവഹിച്ചിട്ടുണ്ട്.

ഖത്തറിലെ സാമൂഹിക- സാംസ്‌ക്കാരിക- മത- മാധ്യമ പ്രവര്‍ത്തകരോട് ഉള്‍പ്പെടെ ഉപഭോക്താക്കളോടെല്ലാം വളരെ സൗഹാര്‍ദ്ദത്തോടെ പെരുമാറിയിരുന്ന വ്യക്തിത്വമായിരുന്നു ഷിബിലിയുടേത്.

ടീ ടൈമിനെ വളര്‍ത്തുന്നതിലും ജീവനക്കാരോടും ഉപഭോക്താക്കളോടും മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നതിലും ഷിബിലി കാത്തുവെച്ച ശൈലി ഓര്‍മിക്കപ്പെടേണ്ടതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!