

ദോഹ: കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ഖത്തറിലെ കുടുബങ്ങളുടെ കൂട്ടായ്മയായ സ്‌നേഹതീരം ഖത്തര്‍ കൂട്ടായ്മയുടെ പത്താം വാര്‍ഷികം ആഘോഷിക്കുന്നു.

ഫെബ്രുവരി ഒന്നാം തിയ്യതി വ്യാഴാഴ്ച്ച ഐ സി സി ആശോക ഹാളില്‍ നടക്കുന്ന ടേസ്റ്റി ടീ സ്നേഹോത്സവ് 2024 പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ഐഡിയല്‍ സ്‌കൂളില്‍ നടന്നു.

ചടങ്ങില്‍ സ്‌നേഹതീരം പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനുമായ മുസ്തഫ എം വി, ജനറല്‍ സെക്രട്ടറിയും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ സെലിം ബി ടി കെ, പ്രധാന പ്രയോജകരായ ടേസ്റ്റി ടീ മാനേജിങ് ഡയറക്ടര്‍ അഷ്റഫ്, ഷോ ഡയറക്ടര്‍ ഫര്‍ഹാസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് അലി കളത്തിങ്കല്‍, ട്രഷറര്‍ ഷെമീം പാലക്കാട്, മറ്റു ഭാരവാഹികളായ കെ ജി റെഷീദ്, ഷിയാസ് അന്‍വര്‍, പ്രോഗ്രാം വൈസ് ചെയര്‍മാന്‍ നൗഷാദ് മതയോത്ത്, സ്‌നേഹതീരം പ്രവര്‍ത്തകരായ കെ ടി കെ മുഹമ്മദ്, പി എ തലായി, നിസാര്‍ കണ്ണൂര്‍, ജെസീല്‍, ഷാക്കിദ് അല്‍മദ, ബഷീര്‍ സി കെ, സാജിദ് ബക്കര്‍, നിസാര്‍ ചാത്തോത്ത്, റിയാസ് ബാബു, റഹീസ് വല്യാപ്പള്ളി, ബദറുദ്ധീന്‍, ബഷീര്‍ മുറിച്ചാണ്ടി, നിഖില്‍ നവാസ്, നവാസ് എം കെ തുടങ്ങിയവര്‍ പങ്കെടുത്തു.

വാഗ്മിയും മോട്ടിവേഷന്‍ സ്പീക്കറുമായ പി എം എ ഗഫൂര്‍ മുഖ്യാതിഥിയായി പ്രഭാഷണം നിര്‍വഹിക്കും. തുടര്‍ന്നു നടക്കുന്ന സാംസ്‌ക്കാരിക പരിപാടിയില്‍ മാര്‍ഗ്ഗം കളി, തിരുവാതിര, കളരിപ്പയറ്റ്, കോല്‍ക്കളി, ഒപ്പന, സിനിമാറ്റിക് ഡാന്‍സ് എന്നിവ അരങ്ങേറുമെന്നും ജനറല്‍ സെക്രട്ടറി സലിം ബി ടി കെ അറിയിച്ചു.
പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

