

വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടി 2024ല്‍ പങ്കെടുക്കാന്‍ ്അമീറിന് ക്ഷണം
ദോഹ: യു എ ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനില്‍ നിന്നും വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടി 2024ല്‍ പങ്കെടുക്കാനുള്ള ക്ഷണം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് ലഭിച്ചു. ഫെബ്രുവരിയില്‍ ദുബായിലാണ് ഉച്ചകോടി.

ഖത്തറിലെ യു എ ഇ അംബാസഡര്‍ ശൈഖ് സായിദ് ബിന്‍ ഖലീഫ ബിന്‍ സുല്‍ത്താന്‍ ബിന്‍ ഷഖ്ബൗത്ത് അല്‍ നഹ്യാന്‍ അമീരി ദിവാനിലെ ശൈഖ് അബ്ദുല്ല ബിന്‍ ജാസിം മജ്ലിസില്‍ അമീറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സന്ദേശം കൈമാറി.

യു എ ഇ പ്രസിഡന്റിന്റെ ആശംസകളും അമീറിന് ആരോഗ്യവും ഖത്തറിലെ ജനങ്ങള്‍ക്ക് പുരോഗതിയും സമൃദ്ധിയും യു എ ഇ അംബാസഡര്‍ ആശംസിച്ചു.
യു എ ഇ പ്രസിഡന്റിന് ആശംസകളും ആയുരാരോഗ്യവും നേരാന്‍ അമീര്‍ അംബാസഡറെ ചുമതലപ്പെടുത്തി.

