
ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക വാഹന നമ്പര്‍ പ്ലേറ്റുകള്‍ ലേലത്തില്‍ വെച്ചതായി ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ചേര്‍ന്ന് പ്രഖ്യാപിച്ചു. ഈ നമ്പറുകള്‍ ഉടന്‍ ‘സൗം’ ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇ-സേവനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തുടര്‍ന്നുള്ള ശ്രമങ്ങളുടെ ഭാഗമായി ട്രാഫിക് വകുപ്പിന്റെ വിവിധ ലേലങ്ങള്‍ കൂടുതല്‍ സുതാര്യവും സുഗമവും ആക്കുന്നതിനായി ‘സൗം’ മൊബൈല്‍ ആപ്പ് ആരംഭിച്ചിരുന്നു. ഈ പ്ലാറ്റ്ഫോമാണ് ദേശീയ ദിന പ്രത്യേക നമ്പര്‍ പ്ലേറ്റുകളുടെ ലേലത്തിനും ഉപയോഗിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയം ഉടന്‍ അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
