
മനാമ: ബഹ്‌റൈനില്‍ 50 വര്‍ഷം ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തതിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന എസ് ജി എബ്രഹാമിനും കുടുംബത്തിനും സ്റ്റുഡന്‍സ് ഗൈഡന്‍സ് ഫോറം യാത്രയയപ്പ് നല്‍കി. എബ്രഹാമിന്റെ വിശ്വസ്തതയും ആത്മാര്‍ഥതയും സ്വീകാര്യതയും സമന്വയിപ്പിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് ആശംസകള്‍ അര്‍പ്പിച്ചവര്‍ ചൂണ്ടിക്കാട്ടി.

സ്റ്റുഡന്‍സ് ഗൈഡന്‍സ് ഫോറം ചെയര്‍മാന്‍ എബ്രഹാം ജോണ്‍ അധ്യക്ഷത വഹിച്ചു. എസ് ജി എബ്രഹാമിനെ പി വിജയകുമാറും അദ്ദേഹത്തിന്റെ ഭാര്യയെ റെജീന ഇസ്മായില്‍, രാജി, എലിസബയത്ത് ജോണ്‍ എന്നിവരും പൊന്നാട അണിയിച്ചു. സുനില്‍ രാജ്, ഡോ. സുരേഷ് വര്‍ഗീസ് കാരക്കല്‍, ജോസ് കെ ജോണ്‍ എന്നിവര്‍ മെമെന്റോ നല്‍കി ആദരിച്ചു.

സ്റ്റുഡന്‍സ് ഗൈഡന്‍സ് ഫോറം ഉപദേശക അധ്യക്ഷന്‍ സുനില്‍ രാജ്, വര്‍ഗീസ് കാരയ്ക്കല്‍, രാജന്‍ ജോണ്‍, ജോസ് കെ ജോണ്‍, ഡോ. സുരേഷ് സുബ്രഹ്മണ്യന്‍, ഇ എ സലീം, എസ് വി ബഷീര്‍, ഇ വി രാജീവന്‍, എ കെ സുഹൈല്‍, രാജി, എലിസബത്ത് ജോണ്‍, റിച്ചാര്‍ഡ് കൊന്നക്കല്‍, മുഹമ്മദാലി, സുനില്‍ തോമസ് റാന്നി, ജവാദ് പാഷാ എന്നിവര്‍ പ്രസംഗിച്ചു.
ഇസ്ലാമിക പണ്ഡിതനും ബഹറൈന്‍ കേരള സമസ്തയുടെ അധ്യക്ഷനുമായ ഉസ്താദ് ഫക്രുദീന്‍ അയച്ച സ്‌നേഹ സന്ദേശം വായിച്ചു. സയ്യിദ് ഹനീഫ നന്ദി പറഞ്ഞു.
സക്കറിയ ചുള്ളിക്കലും റജീന ഇസ്മായിലും പരിപാടികള്‍ നിയന്ത്രിച്ചു.

