പൈലറ്റില്ലാ എയര്‍ ടാക്‌സിയുടെ വിജയകരമായ പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കി

Web Desk
1 Min Read

ദോഹ: ഖത്തറിലെ പൈലറ്റില്ലാ വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഗതാഗതമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ താനിയുടെ സാന്നിധ്യത്തില്‍ നടന്ന പരീക്ഷണ പറക്കല്‍ സ്മാര്‍ട്ട്, സുസ്ഥിര ഗതാഗത സംവിധാനങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള ഖത്തറിന്റെ ദീര്‍ഘദൃഷ്ടിയുള്ള സമീപനം എടുത്തുകാണിക്കുന്നു.

city exchange

മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന സാങ്കേതിക പരിശോധനകളുടെയും ഭാവിയില്‍ ഇത്തരം സാങ്കേതികവിദ്യകളെ പ്രയോഗയോഗ്യമാക്കുന്നതിനുള്ള പഠനങ്ങളുടെയും ഭാഗമായിട്ടാണ് എയര്‍ ടാക്‌സിയുടെ പ്രദര്‍ശന പറക്കല്‍ സംഘടിപ്പിച്ചത്.

പരീക്ഷണ പറക്കല്‍ പഴയ ദോഹ തുറമുഖത്തുനിന്ന് കതാറാ കലാ ഗ്രാമത്തിലേക്കാണ് നടന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിന്തുണയുള്ള സ്വയം നിയന്ത്രണ സംവിധാനവും അത്യാധുനിക വ്യോമ നാവിഗേഷന്‍ സാങ്കേതികവിദ്യകളും ഉപയോഗിച്ച് മനുഷ്യ ഇടപെടലൊന്നുമില്ലാതെ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. സുരക്ഷിത പ്രവര്‍ത്തനാന്തരീക്ഷത്തില്‍ വ്യോമപഥം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താനുള്ള ശേഷി ഈ സംവിധാനം കൈവരിച്ചിട്ടുണ്ടെന്ന് ഇത് തെളിയിക്കുന്നു.

മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇത്തരം ഗതാഗത സംവിധാനങ്ങളെ അംഗീകരിക്കാനും പ്രവര്‍ത്തനത്തിലാക്കാനും ആവശ്യമായ ചട്ടങ്ങളും സാങ്കേതിക അടിസ്ഥാനങ്ങളും രൂപപ്പെടുത്തുന്നതിനായി ഗതാഗത മന്ത്രാലയം പരിശോധനാഫലങ്ങള്‍ തുടര്‍ന്നും വിലയിരുത്തും. സ്മാര്‍ട്ട്, സുസ്ഥിര സാങ്കേതികവിദ്യകള്‍ വേഗത്തില്‍ ഏറ്റെടുക്കുന്ന മുന്‍നിര ആഗോള കേന്ദ്രമായി ഖത്തറിന്റെ സ്ഥാനത്തെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തും.

- Advertisement -
Ad image

പൈലറ്റില്ലാ എയര്‍ ടാക്‌സി പദ്ധതി നിരവധി ഘട്ടങ്ങളിലായി നടപ്പിലാക്കും. ഇതില്‍ സാങ്കേതിക, പ്രവര്‍ത്തന, നിയമനിബന്ധനകള്‍, അടിസ്ഥാന സൗകര്യങ്ങളുടെ തയ്യാറെടുപ്പ്, പ്രവര്‍ത്തന സംവിധാനങ്ങള്‍ക്ക് അനുമതി, എല്ലാ സുരക്ഷ, സുരക്ഷിതത്വ, ഗുണനിലവാര മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കല്‍ ഉള്‍പ്പെടും. ദേശീയ ഗതാഗത ശൃംഖലയിലേക്ക് ഈ പുതിയ ഗതാഗത സംവിധാനത്തെ സുരക്ഷിതവും ഫലപ്രദവുമായി ഉള്‍പ്പെടുത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ഇതിലൂടെ ഉറപ്പുവരുത്തും.

Share This Article
Leave a Comment
error: Content is protected !!