ഒന്‍പത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സുപ്രിം കോടതി പിഴ വിധിച്ചു

Web Desk
1 Min Read

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളുടെ രേഖകള്‍ പരസ്യമാക്കാതിരുന്നതിനെ തുടര്‍ന്ന് ഒന്‍പത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സുപ്രിം കോടതി പിഴ വിധിച്ചു. ബി ജെ പിക്കും കോണ്‍ഗ്രസിനും മറ്റ് അഞ്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു ലക്ഷം രൂപ വീതമാണ് പിഴ വിധിച്ചത്. സി പി എമ്മിനും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും അഞ്ച് ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഉത്തരവ് പാലിക്കാത്തതാണ് സി പി എമ്മിനും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും വിനയായത്.

city exchange


ഭാവിയില്‍ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ രേഖകള്‍ പ്രഖ്യാപിക്കുന്നതിലും വെബ്സൈറ്റുകളില്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലും കക്ഷികള്‍ ജാഗ്രത പാലിക്കണമെന്ന് സുപ്രിം കോടതി മുന്നറിയിപ്പ് നല്‍കി.


വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയുന്ന മൊബൈല്‍ ആപ്പ് സൃഷ്ടിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്ത് 48 മണിക്കൂറിനുള്ളില്‍ ക്രിമിനല്‍ കേസുകളുടെ രേഖകള്‍ കക്ഷികള്‍ പരസ്യപ്പെടുത്തണമെന്നും കോടതി പറഞ്ഞു.

- Advertisement -
Ad image


അതേസമയം, ഹൈക്കോടതികളുടെ അനുമതിയില്ലാതെ എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും എതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.


എം പിമാരും എം എല്‍ എമാരും പ്രതികളായ ക്രിമിനല്‍ കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ അമിക്കസ്‌ക്യൂറി വിജയ് ഹന്‍സാരിയയുടെ ശുപാര്‍ശ അംഗീകരിച്ചാണ് സുപ്രിം കോടതി ഉത്തരവ്.

Share This Article
Leave a Comment
error: Content is protected !!