

ദോഹ: മാര്‍ച്ച് ആറാം തിയ്യതി വ്യാഴാഴ്ച മുതല്‍ ഖത്തറില്‍ താപനിലയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വാരാന്ത്യത്തില്‍ താപനിലയില്‍ വര്‍ധനവുള്ള കാലാവസ്ഥയായിരിക്കും നിലനില്ക്കുക.

മാര്‍ച്ച് മാസത്തില്‍ താപനിലയില്‍ ക്രമാനുഗതമായ വര്‍ധനവ് ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാര്‍ച്ച് രണ്ടാം പകുതിയോടെ വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാകും.
