

ദോഹ: ലുസൈല്‍ ബൊളിവാര്‍ഡിന് ചുറ്റുമുള്ള പ്രദേശത്ത് റോഡ് അടച്ചതിനാല്‍ ബദല്‍ റോഡുകള്‍ തുറന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 ഫെബ്രുവരി 17 വരെ ബൊളിവാര്‍ഡും പരിസര പ്രദേശങ്ങളും അടച്ചിരിക്കും.

മാപ്പില്‍ കാണുന്നത് പോലെ, ഫോക്‌സ് ഹില്‍സ് അല്‍ ജുമൈലിയയില്‍ നിന്ന് ലുസൈല്‍ ബൊളിവാര്‍ഡിലേക്കുള്ള പ്രധാന റോഡുകള്‍ അടയ്ക്കും. പകരം, ചുറ്റുമുള്ള റോഡുകള്‍ ഗതാഗതത്തിനായി തുറന്നിടും.

രാജ്യം ആതിഥേയത്വം വഹിക്കുന്ന പരിപാടികള്‍ക്കായി ബൊളിവാര്‍ഡിലെ പ്രധാന റോഡ് അടച്ചിടുമെന്ന് ലുസൈല്‍ സിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പുതുവത്സരത്തോടനുബന്ധിച്ച് ഡിസംബര്‍ 31ന് രാത്രി എട്ട് മണിക്ക് ബൊളിവാര്‍ഡില്‍ ലേസര്‍, കരിമരുന്ന് ഷോ തുടങ്ങിയവ അവതരിപ്പിക്കും.

