

ദോഹ: ഖത്തര് ഇന്ത്യന് ടഗ് ഓഫ് വാര് അസോസിയേഷന് നുഐജയിലെ ഇന്സ്പൈര് ഹാളില് ജനറല് ബോഡി യോഗവും ഇഫ്താര് മീറ്റും നടത്തി. 150ല്പരം വടംവലി താരങ്ങളും ആസ്വാദകരും പങ്കെടുത്തു.

പരിപാടിയില് കെ ബി എഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, ഐ സി സി മുന് അഡൈ്വസറി ബോര്ഡ് അംഗം ജോപ്പച്ചന് തെക്കേക്കുറ്റ്, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല് റഹ്മാന്, ഐ സി ബി എഫ് ഭാരവാഹികളും അമേരിക്കന് ഹോസ്പിറ്റല് സി ഇ ഒ ഡോ. ജസീലും ഇന്ത്യന് ഫുട്ബോള് ടീം മുന് ഫിസിയോതെറാപ്പിസ്റ്റ് ഷെമീര്, ഒലിവ് ഇന്റര്നാഷണല് സ്കൂള് സി ഇ ഒ ജീസ് ജോസഫ് എന്നിവരും പങ്കെടുത്തു.

ഖത്തര് ഇന്ത്യന് ടഗ് ഓഫ് വാര് അസോസിയേഷന് വൈസ് പ്രസിഡന്റ് നൗഷാദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സ്റ്റീസണ് മാത്യു ഉദ്ഘാടനം ചെയ്തു. വടംവലിയുടെ പുതുക്കിയ നിയമാവലി ജോയിന്റ് സെക്രട്ടറി നിശാന്ത് വിജയന് അവതരിപ്പിച്ചു.
ഡോ. ജസീല് ‘വ്രതവും ആരോഗ്യവും’ എന്ന വിഷയത്തില് സംസാരിച്ചു. ഇഫ്താര് വിരുന്നിനു ശേഷം റാഫിള് കുപ്പണില് തെരഞ്ഞെടുത്ത ആറു താരങ്ങള്ക്ക് ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്റഹ്മാന് സമ്മാനങ്ങള് വിതരണം ചെയ്തു.
കെ ബി എഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, ഐ സി സി ഫോര്മെര് അഡൈ്വസറി ബോര്ഡ് മെമ്പര് ജോപ്പച്ചന് തെക്കേക്കുറ്റ്, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല് റഹ്മാന്, ഒലിവ് ഇന്റര്നാഷണല് സ്കൂള് സി ഇ ഒ ജീസ് ജോസഫ്, റഫറി പാനല് അംഗം സിദ്ധിക്ക്, മഹേഷ് ഐ കെ സാഖ്, ജൂഡി ഖത്തര് അച്ചായന്സ് എന്നിവരും കള്ച്ചറല് ഫോറം മലപ്പുറം അംഗങ്ങളായ ഷബീബ്, സീനിയര് വടംവലി പ്ലയെര്സ് നജി സാക് ഖത്തര്, സുബിനേഷ് ദോഹ വാരിയേഴ്സ് എന്നിവര് ആശംസ പ്രസംഗവും നടത്തി. ജോയിന് സെക്രട്ടറി നിശാന്ത് വിജയന് നന്ദിയും പറഞ്ഞു.
ഫെബിന് ജോണ്, സൂരജ്, സാലി, ഉപദേശക ഷഹീന്, ഷമ്മാസ്, അനീഷ്, സന്തോഷ്, നബീല് എന്നിവര് പരിപാടിക്ക് നേതൃത്വം നല്കി.

