ഡബ്ല്യു എം ഒ ഖത്തറിന് പുതിയ ഭാരവാഹികള്‍

Web Desk
2 Min Read

ദോഹ: ഡബ്ല്യു എം ഒ ഖത്തര്‍ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. 1200ല്‍ അധികം അനാഥകളും അഗതികളുമായ കുട്ടികള്‍ക്ക് അഭയം നല്‍കുന്ന വയനാട് മുസ്ലിം യതീംഖാന ഖത്തര്‍ ഘടകത്തിന്റെ ജനറല്‍ ബോഡി യോഗവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.

city exchange

യോഗത്തില്‍ ഡബ്ല്യു എം ഒ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി, സ്ഥാപനത്തിന്റെ മാനേജര്‍ മുജീബ് റഹ്മാന്‍ ഫൈസി എന്നിവര്‍ സംബന്ധിച്ചു. വിവിധ രാജ്യങ്ങളില്‍ സ്ഥാപനത്തിന്റെ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെങ്കിലും ഖത്തര്‍ ഘടകം നല്‍കുന്ന പിന്തുണയും ധൈര്യവും ഒന്നുവേറെ തന്നെയാണെന്ന് കെ കെ അഹമ്മദ് ഹാജി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 25 വര്‍ഷത്തോളമായി സ്ഥാപനത്തിലെ കുട്ടികള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങള്‍ രണ്ട് പെരുന്നാളിനും നല്‍കുന്നത് ഖത്തറിലെ നല്ല മനസ്സുള്ള ജനങ്ങളാണ്.

ഡബ്ല്യു എം ഒയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം നല്‍കിയതില്‍ നല്ലൊരു പങ്കും ഖത്തറില്‍ നിന്നാണ്. 2025ല്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയില്‍ എ കെ മജീദ് ഹാജി (പ്രസിഡണ്ട്), പി ഇസ്മായില്‍ (സീനിയര്‍ വൈസ് പ്രസിഡണ്ട്), കെ എ ഹബീബ് (ജനറല്‍ സെക്രട്ടറി), റഈസ് അലി (ഓര്‍ഗനൈസിംങ് സെക്രട്ടറി), ഉമ്മര്‍ വാളാട് (വര്‍ക്കിങ് സെക്രട്ടറി), എന്‍ മൊയ്തീന്‍കുട്ടി (ട്രഷറര്‍), സുലൈമാന്‍ ഓര്‍ക്കാട്ടേരി, ഉബൈദ് കുമ്മങ്കോട്, മുസ്തഫ ഐക്കാരന്‍, ഫൈസല്‍ കായക്കണ്ടി, എ കെ അബ്ദുല്‍ നാസര്‍ കുമ്മങ്കോട്, ഹാരിസ് കൊല്ലോരാന്‍, നബീല്‍ നന്തി (വൈസ് പ്രസിഡണ്ടുമാര്‍) എന്നിവരെയും അസ്ലം പുല്ലൂക്കര, ബഷീര്‍ പടിക്ക, ഹംസ കരിയാട്, യൂസഫ് മുതിര, അയാസ്, യാസര്‍ അറഫാത്ത് (സെക്രട്ടറിമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു. കൂടാതെ 13 അംഗ ഉപദേശക സമിതിയെയും 25 അംഗ പ്രവര്‍ത്തകസമിതിയെയും തെരഞ്ഞെടുത്തു.

ഹിലാലിലുള്ള അരോമ ദര്‍ബാര്‍ ഹാളില്‍ നടന്ന പരിപാടിക്ക് എ കെ മജീദ് ഹാജി അധ്യക്ഷത വഹിച്ചു. കെ എ ഹബീബ് സ്വാഗതം പറഞ്ഞു. സലീം നാലകത്ത്, സക്കരിയ മാണിയൂര്‍, കോയ കൊണ്ടോട്ടി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. മുജീബ് റഹ്മാന്‍ ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. എന്‍ മൊയ്തീന്‍കുട്ടി നന്ദി പറഞ്ഞു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!