Featured
ഇറാനിയന്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കാലാവധി കഴിഞ്ഞുള്ള പിഴ ഒഴിവാക്കി യു എ ഇ

അബുദാബി: നിലവില്‍ യു എ ഇയിലുള്ള ഇറാനിയന്‍ പൗരന്മാരുടെ വിസ കാലാവധി കഴിഞ്ഞുള്ള താമസത്തിന് പിഴ ഈടാക്കില്ല. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഇത് ബാധകമാണ്.


‘മേഖലയിലെ അസാധാരണ സാഹചര്യങ്ങള്‍’ പരിഗണിച്ചാണ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ഇളവ് പ്രഖ്യാപിച്ചത്.

വ്യോമാതിര്‍ത്തി അടച്ചിടലും വിമാന സര്‍വീസ് സസ്‌പെന്‍ഷനുകളും കാരണം ഇറാനിലേക്ക് മടങ്ങാന്‍ കഴിയാത്ത വ്യക്തികളുടെ ഭാരം ലഘൂകരിക്കാനാണ് യു എ ഇയുടെ പ്രഖ്യാപനം ലക്ഷ്യമിടുന്നതെന്നും അറിയിപ്പില്‍ പറയുന്നു.


ഇളവിന്റെ പ്രയോജനം ലഭിക്കുന്നതിന് യോഗ്യരായവര്‍ ഐസിപിയുടെ സ്മാര്‍ട്ട് സര്‍വീസസ് പ്ലാറ്റ്ഫോം വഴി അപേക്ഷിക്കുകയോ ഏതെങ്കിലും കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍ സന്ദര്‍ശിക്കുകയോ വേണം.


