വി ഡി സതീശന്റെ മുഖ്യമന്ത്രിപദം; കെ എം സി സി കാസറഗോഡ് ആഹ്ലാദ പരിപാടി സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഖത്തര്‍ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ആഹ്ലാദ പരിപാടിയും മധുര വിതരണവും സംഘടിപ്പിച്ചു.

city exchange

പതിനൊന്ന് ദിവസമായി നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും ആവേശകരമായ കാത്തിരിപ്പുകള്‍ക്കും വിരാമമിട്ടാണ് ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം യാഥാര്‍ഥ്യമായത്. വ്യക്തമായ രാഷ്ട്രീയ നിലപാടുകളും ജനപക്ഷ ഇടപെടലുകളും കൊണ്ട് കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായ വി ഡി സതീശന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന് പുതിയ ദിശയും പ്രതീക്ഷയും കൈവരുമെന്ന ആത്മവിശ്വാസമാണ് പ്രവാസി സമൂഹവും പങ്കുവെച്ചത്.

മുഖ്യമന്ത്രിപദത്തിലേക്ക് ഉയര്‍ന്ന വി ഡി സതീശന് ഖത്തര്‍ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിച്ചു. കേരളത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനും പുതിയ സര്‍ക്കാര്‍ മികച്ച നേതൃത്വം നല്‍കുമെന്ന പ്രതീക്ഷയും നേതാക്കള്‍ പ്രകടിപ്പിച്ചു.

ആഘോഷ പരിപാടിക്ക് ജില്ലാ കെ എം സി സി പ്രസിഡന്റ് ലുക്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ നാസര്‍ കൈതക്കാട്, അലി ചേരൂര്‍, കെ ബി മുഹമ്മദ് ബായാര്‍, മൊയ്ദീന്‍ ബേക്കല്‍, സഗീര്‍ ഇരിയ എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image

മണ്ഡലം നേതാക്കളായ റസാഖ് കല്ലട്ടി, നാസര്‍ ഗ്രീന്‍ലാന്‍ഡ്, ഹാരിസ് എരിയാല്‍, ഷഫീഖ് ചെങ്കള, മാക് അടൂര്‍, അന്‍വര്‍ തായനൂര്‍, സലാം ഹബീബി, അന്‍വര്‍ കാടങ്കോട്, അബി മര്‍ശാദ്, അബ്ദുല്‍ റഹ്മാന്‍ എരിയാല്‍, ഹാരിസ് ചൂരി, റഹീം ഗ്രീന്‍ലാന്‍ഡ് എന്നിവര്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്തു.

പ്രവാസി പ്രവര്‍ത്തകരുടെയും കെ എം സി സി പ്രവര്‍ത്തകരുടെയും വലിയ പങ്കാളിത്തം പരിപാടിയെ ആവേശഭരിതമാക്കി.

Share This Article
Leave a Comment
error: Content is protected !!