

ദോഹ: വിശുദ്ധ റമദാന്‍ മാസത്തില്‍ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന വകുപ്പുകളുടെ ഔദ്യോഗിക പ്രവൃത്തി സമയം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

- ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടും അനുബന്ധ വകുപ്പുകളും: രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ
- ദേശീയത, യാത്രാ രേഖകള്‍ വകുപ്പ്: രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ
- സാങ്കേതിക പരിശോധന വകുപ്പുകള്‍: രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ
- ഡ്രൈവിംഗ് സ്‌കൂളുകളിലെ ഡ്രൈവിംഗ് ലൈസന്‍സ് വകുപ്പ്: രാവിലെ 6 മുതല്‍ 11 വരെ
- ഐന്‍ ഖാലിദിലെ വാഹന നമ്പര്‍ പ്ലേറ്റ് വര്‍ക്ക്ഷോപ്പ് പ്രവര്‍ത്തിക്കും: രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ
- അല്‍-അഖ്ദ, അല്‍-വക്ര, അല്‍-മസ്രൂവ എന്നിവിടങ്ങളില്‍ നമ്പര്‍ പ്ലേറ്റ് നിര്‍മ്മാണത്തിനുള്ള വര്‍ക്ക്ഷോപ്പുകള്‍: രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ
- പ്രധാന ട്രാഫിക് കെട്ടിടത്തിലെ വാഹന രജിസ്‌ട്രേഷന്‍ കൗണ്ടര്‍: രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ
- ജനറല്‍ കൗണ്ടര്‍: രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ
- നിയമലംഘന കൗണ്ടര്‍: രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ
- അല്‍ മമൂറയിലെ ബാഹ്യ സേവന വകുപ്പ്, പ്രധാന ശാഖ: രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ
- ബാഹ്യ സേവന വകുപ്പിന്റെ മറ്റ് ശാഖകള്‍: രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ
- ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പ്: രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ
- മന്ത്രാലയത്തിന്റെ ഗതാഗത അന്വേഷണ വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കും.
