മെയിന്‍ റോഡിലേക്ക് നടന്നെത്തിയ രണ്ടു വയസ്സുള്ള കുട്ടിയെ യുവാവ് രക്ഷപ്പെടുത്തി

Web Desk
1 Min Read

ദുബൈ: രണ്ടു വയസ്സുള്ള കുട്ടി സിഗ്നല്‍ ഓപ്പണായ മെയിന്‍ റോഡിലേക്ക് നടന്നു വരുന്നതു കണ്ട് വാഹനത്തില്‍ നിന്നും ചാടിയിറങ്ങി രക്ഷപ്പെടുത്തി മലയാളി യുവാവ്. വീട്ടിലെ തുറന്നിട്ട ഗേറ്റിലൂടെ പുറത്തെത്തിയ ഇമറാത്തി കുട്ടിയെ ദുബൈ ഓര്‍ലാന്‍സ് മന്തക ഹംദാന്‍ സിഗ്നലിന് സമീപം മുഹമ്മദ് ഷാഫി എടക്കഴിയൂരാണ് വാരിയെടുത്ത് രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചത്.

city exchange

കുട്ടി റോഡിലേക്ക് വരുന്നതുകൊണ്ട് മറ്റൊന്നുമോര്‍ക്കാതെ ഹസാര്‍ഡ് സിഗ്നലിട്ട് തന്റെ വാഹനത്തില്‍ നിന്നും ചാടിയിറങ്ങി റോഡിലെ ബാരിക്കേഡ് ചാടിക്കടന്നാണ് ഷാഫി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചതിന് ശേഷമാണ് ഷാഫി മടങ്ങിപ്പോയത്.
വര്‍ഷങഅങളായി ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഷാഫി.

രക്ഷിതാക്കളുടെയും വീട്ടു ജോലിക്കാരുടെയും അശ്രദ്ധകളാണ് പലപ്പോഴും ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ഐ സി എഫ് സാന്ത്വനം ഷാര്‍ജ അബുശഖാറ സെക്ടര്‍ വെല്‍ഫെയര്‍ സെക്രട്ടറിയും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനുമായ മുഹമ്മദ് ഷാഫി എടക്കഴിയൂര്‍ പറയുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!