
ദോഹ: കേരളം നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലംകോട് ലീലാകൃഷ്ണന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണത്തില്‍ കെട്ടിവെക്കാനുള്ള തുക യുവകലാസാഹിതി ഖത്തര്‍ നല്‍കി.

എം പി സന്തോഷ് കുമാര്‍, മുന്‍ മന്ത്രിമാരായ കെ പി രാജേന്ദ്രന്‍, വി എസ് സുനില്‍കുമാര്‍, എം എല്‍ എ പി ബാലചന്ദ്രന്‍, വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി ഇ എം സതീശന്‍ എന്നിവരുടെ സാനിധ്യത്തില്‍ യുവകലാസാഹിതി ഖത്തര്‍ മുന്‍ സെക്രട്ടറി ഇബ്രു ഇബ്രാഹിം തുക കൈമാറി.
