

കൊച്ചി: അപൂര്‍വ രോഗത്തെ തുടര്‍ന്ന് 22 വര്‍ഷമായി 15 ശസ്ത്രക്രിയകള്‍ക്ക് വിധേയനായ കണ്ണൂര്‍ സ്വദേശിക്ക് വിപിഎസ് ലേക്ഷോറിലെ ചികിത്സയില്‍ രോഗമുക്തി. മോഹന്‍ കാമ്പ്രത്ത് എന്ന 47കാരന് വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റലില്‍ നടത്തിയ കരളും വൃക്കയും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെയാണ് വര്‍ഷങ്ങള്‍ നീണ്ട ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വിരാമമായത്.

പ്രൈമറി ഹൈപ്പറോക്‌സലൂറിയ എന്ന അപൂര്‍വ ജനിതക വൈകല്യമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. 10 ദശലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ അവസ്ഥ ബാധിക്കുന്നത്. ശരീരത്തില്‍ ഒക്‌സലേറ്റ് അടിഞ്ഞു കൂടുന്നത് തടയുന്ന, കരളിലെ ഒരു എന്‍സൈം ഈ രോഗമുള്ളവരില്‍ ഉണ്ടാവില്ല. അത് കാരണം ശരീരത്തില്‍ ഉണ്ടാകുന്ന അമിതമായ ഓക്‌സലേറ്റ് വൃക്കയിലെ കല്ലുകള്‍ രൂപപ്പെടുന്നതിനും ഹൃദയം, കണ്ണുകള്‍ തുടങ്ങിയ മറ്റ് സുപ്രധാന അവയവങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതിനും ഇടയാക്കും.


23-ാം വയസ്സില്‍ ദുബായില്‍ വച്ചായിരുന്നു വൃക്കയിലെ കല്ല് നീക്കാനുള്ള ആദ്യ ശസ്ത്രക്രിയ നടത്തിയത്. വര്‍ഷങ്ങളായി ദുബായിയില്‍ ഏഴ് ശസ്ത്രക്രിയകളും കോഴിക്കോട്ടെ ആശുപത്രിയില്‍ ആറ് ശസ്ത്രക്രിയകളും നടത്തിയെങ്കിലും രോഗത്തിന് മാറ്റമുണ്ടായില്ല.
കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് കടുത്ത ശരീരവേദനയെ തുടര്‍ന്നാണ് മോഹനെ വിപിഎസ് ലേക്ഷോറില്‍ പ്രവേശിപ്പിച്ചത്. സമഗ്രമായ ടെസ്റ്റുകള്‍ക്ക് ശേഷം, കല്ലുകള്‍ അദ്ദേഹത്തിന്റെ സുപ്രധാന അവയവങ്ങളെ ബാധിക്കാന്‍ തുടങ്ങിയതിനാല്‍, കരളും വൃക്കയും ഒരുമിച്ചു മാറ്റിവയ്ക്കല്‍ മാത്രമാണ് അദ്ദേഹത്തെ രക്ഷിക്കാനുള്ള ഏക മാര്‍ഗമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. യൂറോളജി, നെഫ്രോളജി, ലിവര്‍ ട്രാന്‍സ്പ്ലാന്റ് എന്നീ ഡിപ്പാര്‍ട്‌മെന്റുകളില്‍ നിന്നുള്ള വിദഗ്ധരുടെ സംഘമാണ് ഒരേ സമയം രണ്ട് ദാതാക്കളും ഒരു സ്വീകര്‍ത്താവും ഉള്‍പ്പെട്ട സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ മൂന്ന് ഓപ്പറേഷന്‍ തിയറ്ററുകളിലായി നടത്തിയത്.
‘ഇതൊരു പുതിയ ജീവിതം പോലെ തോന്നുന്നു. ശസ്ത്രക്രിയകള്‍ക്കായി ഞാന്‍ ഒരുപാട് സമയം ആശുപത്രികളില്‍ ചെലവഴിച്ചു’ മോഹന്‍ പറഞ്ഞു. ഇപ്പോള്‍, ആരോഗ്യം വീണ്ടെടുത്തതോടെ, ഡോക്ടര്‍മാരുടെ അനുമതിയോടെ ദുബായില്‍ ജോലിക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ് മോഹന്‍.
ലിവര്‍ ട്രാന്‍സ്പ്ലാന്റ് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ഫദല്‍ എച്ച് വീരാന്‍കുട്ടി, യൂറോളജി മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജോര്‍ജ്ജ് പി എബ്രഹാം, നെഫ്‌റോളജി മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. എബി എബ്രഹാം, യൂറോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഡാറ്റ്‌സണ്‍ ജോര്‍ജ്ജ് പി, നെഫ്‌റോളജി കണ്‍സല്‍ട്ടന്റ് ഡോ. ജിതിന്‍ എസ് കുമാര്‍, അനസ്തീഷ്യോളജി മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. മോഹന്‍ മാത്യു എന്നിവരാണ് ശസ്ത്രക്രിയ ടീമില്‍ ഉണ്ടായിരുന്നത്.
‘സാധാരണ രീതിയില്‍ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വൃക്കമാറ്റം നടത്തുമ്പോള്‍ ആ കാലമത്രയും രോഗിയ്ക്ക് ഡയാലിസിസ് നല്‍കേണ്ടതുണ്ട്. രണ്ട് ട്രാന്‍സ്പ്ലാന്റുകളും ഒരേസമയം ചെയ്യുന്നത് വൃക്ക മാറ്റിവയ്ക്കലിനായി കാത്തിരിക്കുമ്പോള്‍ ഡയാലിസിസിന് വിധേയനാകുന്നതില്‍ നിന്ന് രോഗിയെ ഒഴിവാക്കുന്നു.
ഒപ്പം കരള്‍ മാറ്റത്തിന് ശേഷമുള്ള ഇമ്യുണോസപ്രസന്റ് മരുന്നുകള്‍ക്കൊപ്പമുള്ള ഈ കാലയളവിലെ ഡയാലിസിസ്, അണുബാധയ്ക്കും കൂടാതെ ഉയര്‍ന്ന ചികിത്സാ ചെലവിനും കാരണമാകും’, നെഫ്രോളജി ആന്റ് റീനല്‍ ട്രാന്‍സ്പ്ലാന്റ് സര്‍വീസസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എബി എബ്രഹാം പറഞ്ഞു.
‘ഇത്തരത്തിലുള്ള ഒരേസമയം മാറ്റിവയ്ക്കല്‍ അപൂര്‍വമാണ്, മാത്രമല്ല ഭൂരിഭാഗം ആശുപത്രികളിലും ഈ സങ്കീര്‍ണ ശസ്ത്രക്രിയ ചെയ്യുന്നില്ല,’ ലിവര്‍ ട്രാന്‍സ്പ്ലാന്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഫദല്‍ എച്ച് വീരാന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
‘ഒരേസമയം ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നത് ശരീരം അവയവങ്ങള്‍ നിരസിക്കാനുള്ള സാധ്യത വളരെ കുറയ്ക്കുന്നു, ഇത് മെച്ചപ്പെട്ട റിക്കവറിയും ദീര്‍ഘകാല ഫലങ്ങളും നല്‍കും’, ഡോ. ജോര്‍ജ്ജ് പി എബ്രഹാം ചൂണ്ടിക്കാട്ടി.
അപൂര്‍വ വൈകല്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും സങ്കീര്‍ണ്ണമായ, ജീവന്‍ രക്ഷിക്കുന്ന ട്രാന്‍സ്പ്ലാന്റുകള്‍ നടത്തുന്നതിലും ആശുപത്രിയുടെ വൈദഗ്ദ്ധ്യം ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള എടുത്തുപറഞ്ഞു.

