ഖത്തര്‍ പ്രധാനമന്ത്രി ഒമാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി

Web Desk
1 Min Read

ദോഹ: മേഖലയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങള്‍ സംബന്ധിച്ച് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദിയും ചര്‍ച്ച നടത്തി.

city exchange

ഇരുവരും ടെലിഫോണ്‍ സംഭാഷണത്തിലൂടെയാണ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. ഖത്തറും ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും ചര്‍ച്ചയില്‍ വിലയിരുത്തി.

മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുവരും അവലോകനം ചെയ്തു. സംഘര്‍ഷം രൂക്ഷമാകുന്നത് തടയുന്നതിനും മേഖലയില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി ഇരുരാജ്യങ്ങളും നടത്തുന്ന നയതന്ത്ര ശ്രമങ്ങളും ഏകോപനവും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളായി.

കടല്‍മാര്‍ഗമുള്ള സ്വതന്ത്ര നാവിഗേഷന്‍ ഉറപ്പാക്കുന്നതിനും മേഖലയില്‍ സുസ്ഥിര സമാധാനം കൈവരിക്കുന്ന സമഗ്രമായ ധാരണയിലേക്ക് വഴിയൊരുക്കുന്നതിനുമുള്ള എല്ലാ നയതന്ത്ര ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണയുണ്ടെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

- Advertisement -
Ad image

മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇരുവരും ഊന്നിപ്പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!