

ദോഹ: മഴ കുറവായതിനെ തുടര്‍ന്ന് ഒട്ടകങ്ങളെ മേയ്ക്കുന്ന സ്ഥലങ്ങളിലെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിനാല്‍ പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഒട്ടകങ്ങളെ മേക്കുന്നത് നിരോധിച്ചു.

ഖത്തറിലെ വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിുള്ള ഫാം ഉടമകളുടെ അവബോധത്തെ അഭിനന്ദിച്ച മന്ത്രാലയം ഒട്ടക മേയ്ക്കല്‍ നിരോധനം അവര്‍ക്ക് മനസ്സിലാകുമെന്നും അറിയിച്ചു.

ഖത്തറിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ഒട്ടകങ്ങളുടെ മേച്ചില്‍ ലംഘനം റിപ്പോര്‍ട്ട് ചെയ്തതായി എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ റിസര്‍വുകളുടേയും വന്യജീവി വകുപ്പിന്റേയും പട്രോളിംഗ് കണ്ടെത്തിയതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. ഒട്ടകം മേയുന്നത് നിരോധിക്കുന്ന 2021ലെ 188-ാം നമ്പര്‍ മന്ത്രാലയം നിയമം അനുസരിച്ചാണ് നടപടിക്രമം വരുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതി സംരക്ഷണ കേന്ദ്രങ്ങളും വന്യജീവി വകുപ്പിന്റെ പട്രോളിംഗും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ഏതെങ്കിലും കയ്യേറ്റങ്ങളോ പരിസ്ഥിതി ലംഘനങ്ങളോ സംബന്ധിച്ച റിപ്പോര്‍ട്ടുകളും പരാതികളും മന്ത്രാലയത്തെ അറിയിക്കാവുന്നതാണ്.

