സഫാരി ‘ഷോപ്പ് ആന്റ് റൈഡ്’ സീസണ്‍ സമ്മാന നറുക്കെടുപ്പില്‍ ആറ് വിജയികളെ പ്രഖ്യാപിച്ചു

Web Desk
1 Min Read

ദോഹ: സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് സീസണലായി സമര്‍പ്പിച്ച പ്രത്യേക ഓഫറായ ‘ഷോപ്പ് ആന്‍ഡ് റൈഡ് ഇന്‍ 30 നിസ്സാന്‍ മാഗ്‌നൈറ്റ്’ പ്രചാരണത്തിന്റെ ഏഴാമത്തെയും അവസാനത്തെയും നറുക്കെടുപ്പ് നടന്നു. സഫാരി മാള്‍ അബു ഹമൂറില്‍ നടന്ന നറുക്കെടുപ്പില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയ പ്രതിനിധിയും സഫാരി മാനേജ്മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.

city exchange

സതീഷ് കുമാര്‍ (കൂപ്പണ്‍ നമ്പര്‍: എസ്ഡിബി700586968), അബ്ദുല്‍ ഹമീദ് ബിന്‍ സാഹിബ് (കൂപ്പണ്‍ നമ്പര്‍: എസ്ഡിബി700123264), രാജേന്ദര്‍ ഖാദെക്കര്‍ (കൂപ്പണ്‍ നമ്പര്‍: എസ്ഡിബി700907889), പ്രദീപ് കുമാര്‍ എഡ്‌ലിന്‍ (കൂപ്പണ്‍ നമ്പര്‍: എസ്ഡിബി701246646), സഹാദ് ഖാന്‍ (കൂപ്പണ്‍ നമ്പര്‍: എസ്ഡിബി701120882), അബ്ദുല്‍ സാത്താര്‍ (കൂപ്പണ്‍ നമ്പര്‍: എസ്ഡിബി700022076) എന്നിവരാണ് അവസാന നറുക്കെടുപ്പിലെ വിജയികള്‍.

സഫാരിയുടെ ഏതെങ്കിലും ഔട്ട്ലെറ്റുകളില്‍ നിന്ന് 50 ഖത്തര്‍ റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ-നറുക്കെടുപ്പ് കൂപ്പണിലൂടെ ആകെ 30 നിസ്സാന്‍ മാഗ്‌നൈറ്റ് ഈ മെഗാ പ്രചാരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്‍കിയത്. വിവിധ ഘട്ടങ്ങളിലായി നടന്ന ഏഴ് നറുക്കെടുപ്പുകളിലൂടെയാണ് 30 വിജയികളെ തിരഞ്ഞെടുത്തത്. ഏഴാമത്തെയും അവസാനത്തെയും നറുക്കെടുപ്പില്‍ ആറ് നിസ്സാന്‍ മാഗ്‌നൈറ്റ് സമ്മാനമായി നല്‍കുന്നത്.

സഫാരിയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ മെഗാ പ്രചാരണങ്ങളില്‍ ഒന്നായി മാറിയ ‘ഷോപ്പ് ആന്‍ഡ് റൈഡ് ഇന്‍ 30 നിസ്സാന്‍ മാഗ്‌നൈറ്റ്’ പ്രചാരണത്തിന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സഫാരിയുടെ വിവിധ ഔട്ട്ലെറ്റുകളില്‍ നിന്നായി വന്‍തോതില്‍ ഉപഭോക്താക്കള്‍ പ്രചാരണത്തില്‍ പങ്കാളികളായി. ഏഴ് നറുക്കെടുപ്പുകളിലായി 30 കാറുകള്‍ സമ്മാനമായി നല്‍കി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആവേശവും മികച്ച ഷോപ്പിംഗ് അനുഭവവും സമ്മാനിച്ചുകൊണ്ടാണ് മെഗാ പ്രചാരണം വിജയകരമായി സമാപിച്ചത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!