അമേരിക്കന്‍ സെനറ്റര്‍ ക്രിസ് മര്‍ഫിയെ ഖത്തര്‍ അമീര്‍ സ്വീകരിച്ചു

Web Desk
0 Min Read

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അമേരിക്കന്‍ സെനറ്റര്‍ ക്രിസ് മര്‍ഫിയെ സ്വീകരിച്ചു. ലുസൈല്‍ പാലസിലെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ സെനറ്റ് അംഗമായ ക്രിസ് മര്‍ഫിയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവും പങ്കെടുത്തു. ഖത്തര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.

city exchange

ഖത്തറും അമേരിക്കയും തമ്മിലുള്ള സൗഹൃദബന്ധങ്ങളും തന്ത്രപ്രധാനമായ സഹകരണവും കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു. പരസ്പര താത്പര്യമുള്ള വിവിധ വിഷയങ്ങളും പ്രത്യേകിച്ച് മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും ഇരുപക്ഷവും ചര്‍ച്ച ചെയ്യുകയും അഭിപ്രായങ്ങള്‍ കൈമാറുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!