ഖത്തറും സൗദി അറേബ്യയും ഊര്‍ജമേഖലാ സഹകരണത്തിന് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

Web Desk
1 Min Read

ദോഹ: ഊര്‍ജമേഖലയിലെ വിവിധ രംഗങ്ങളില്‍ സംയുക്ത സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തില്‍ ഖത്തറും സൗദി അറേബ്യയും ഒപ്പുവെച്ചു.

city exchange

റിയാദില്‍ നടക്കുന്ന 17-ാമത് അന്താരാഷ്ട്ര ഊര്‍ജ ഫോറം മന്ത്രിതല യോഗത്തിന്റെയും 25-ാമത് ഡബ്ല്യു പി സി എനര്‍ജി കോണ്‍ഗ്രസിന്റെയും ഭാഗമായി നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. റിയാദ് എനര്‍ജി വീക്കിന്റെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രി സാദ് ഷെരീദ അല്‍ കാബിയും സൗദി അറേബ്യന്‍ ഊര്‍ജമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അല്‍ സൗദും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

എണ്ണ, പ്രകൃതിവാതകം, അവയുടെ ഉപോത്പന്നങ്ങള്‍, എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കല്‍സ്, വൈദ്യുതി, ശുദ്ധ ഹൈഡ്രജന്‍, അതിന്റെ ഉപോത്പന്നങ്ങള്‍, പുനരുപയോഗ ഊര്‍ജം, ഊര്‍ജകാര്യക്ഷമത, ഊര്‍ജസംഭരണം തുടങ്ങിയ മേഖലകളിലെ സഹകരണമാണ് ധാരണാപത്രത്തിന്റെ പ്രധാന ഉള്ളടക്കം.

- Advertisement -
Ad image

കാര്‍ബണ്‍ പിടിച്ചെടുക്കല്‍, ഗതാഗതം, പുനരുപയോഗം, സംഭരണം തുടങ്ങിയ സാങ്കേതികവിദ്യകളിലൂടെ ഹരിതഗൃഹ വാതക പുറന്തള്ളല്‍ കുറയ്ക്കുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള സഹകരണവും ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഊര്‍ജം, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംരംഭങ്ങളിലും ചട്ടക്കൂടുകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനവും സംയുക്ത സഹകരണവും ശക്തിപ്പെടുത്താനും ധാരണയായി.

ഖത്തറിലും സൗദി അറേബ്യയിലും ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ധാരണാപത്രം പ്രാബല്യത്തില്‍ വരും.

Share This Article
Leave a Comment
error: Content is protected !!