
ദോഹ: സൗദി അറേബ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് റിയാദിലേക്കും ദമ്മാമിലേക്കുമുള്ള വിമാന സര്വീസുകള് താത്ക്കാലികമായി നിര്ത്തിവെച്ചതായി ഖത്തര് എയര്വേയ്സ് അറിയിച്ചു.

സൗദി അറേബ്യയിലെ സംഭവവികാസങ്ങള് ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിമാനക്കമ്പനി പുറത്തിറക്കിയ അറിയിപ്പില് വ്യക്തമാക്കി.

റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കും അവിടെനിന്നുമുള്ള യാത്രക്കാര് വിമാനങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും കമ്പനി നിര്ദേശിച്ചു. ഇതിനായി ഖത്തര് എയര്വേയ്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ qatarairways.com അല്ലെങ്കില് മൊബൈല് ആപ്പ് ഉപയോഗിക്കാവുന്നതാണ്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും ഉയര്ന്ന മുന്ഗണന നല്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. സര്വീസ് തടസ്സം ബാധിക്കുന്ന യാത്രക്കാരെ നേരിട്ട് വിവരമറിയിക്കും. തുടര്വിവരങ്ങള് ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭ്യമാക്കുമെന്നും ഖത്തര് എയര്വേയ്സ് അറിയിച്ചു.

