കെ റെയില്‍ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണം

Web Desk
1 Min Read

കൊച്ചി: സംസ്ഥാനത്തെ വലിയ സാമ്പത്തിക ബാധ്യതയിലേക്കെടുത്തെറിയുന്നതും ഇരുപതിനായിരത്തിലേറെ കുടുംബങ്ങളെ കുടിയിറക്കേണ്ടി വരുന്നതും സംസ്ഥാന ജനസംഖ്യയുടെ അഞ്ചു ശതമാനം പേര്‍ പോലും ഉപയോഗിക്കുവാന്‍ സാധ്യതയില്ലാത്തതുമായ സെമി ഹൈ സ്പീഡ് റെയില്‍ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വിളിച്ചുചേര്‍ത്ത കെ റെയില്‍ വിരുദ്ധ കണ്‍വെന്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

city exchange

ദിനംപ്രതി 38 ട്രെയിന്‍ വീതം 200 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കുമെന്നു പറയുന്ന പദ്ധതിക്ക് എത്ര യാത്രക്കാരെ കിട്ടുവാന്‍ സാധ്യതയുണ്ട് എന്ന പഠനം പോലും നടപ്പിലാക്കാതെ ഒന്നര ലക്ഷം കോടിയോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി സംസ്ഥാനത്തിന് വരുത്തിവെക്കു വാന്‍ പോകുന്നത് ഭീമമായ സാമ്പത്തിക ദുരന്തമായിരിക്കുമെന്ന് കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി.

നിലവിലെ റെയില്‍വേ ട്രാക്കുകള്‍ ഇരട്ടിപ്പിക്കുകയും ബലപ്പെടുത്തുയും ചെയ്താല്‍ 180 കിലോമീറ്റര്‍ വേഗതയില്‍ വരെ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകുമെന്നും രാജ്യവ്യാപകമായി ഇന്ത്യന്‍ റെയില്‍വേ ഈ നടപടികള്‍ പ്രവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയാണെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ റെയില്‍വേ മുന്‍ ചീഫ് എഞ്ചിനീയര്‍ അലോക് കുമാര്‍ വര്‍മ്മ വ്യക്തമാക്കി. ഇന്ത്യന്‍ ഹ്യൂമന് റൈറ്റ്‌സ് വാച്ച് ജനറല്‍ സെക്രട്ടറി ഫെലിക്‌സ് ജെ പുല്ലൂടന്‍ അധ്യക്ഷത വഹിച്ചു. കണ്‍വെന്‍ഷനില്‍ പി ഡബ്ല്യു ഡി റിട്ടയേര്‍ഡ് ചീഫ് എഞ്ചിനീയര്‍ പി എ ഷാനവാസ്, കെ റെയില്‍ വിരുദ്ധ ജനകീയ സമിതി കണ്‍വീനര്‍ എം പി ബാബുരാജ്, ചാക്കോച്ചന്‍ മണലില്‍, .പ്രഫ. സൂസന്‍ ജോണ്‍, ആദം അയൂബ്, ജോര്‍ജ്ജ് കാട്ടുനിലത്ത്, പ്രഫ. കെ സി എബ്രഹാം, ഡോ. മേരിദാസ് കല്ലൂര്‍, ഷീല ലൂയിസ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!