ഏഴു മിനുട്ടുകൊണ്ട് യു എ ഇ പാസ്‌പോര്‍ട്ട് റെഡി

Web Desk
1 Min Read

ദുബൈ: യു എ ഇ പാസ്‌പോര്‍ട്ട് ഇനി ദുബൈയില്‍ വെറും ഏഴു മിനുട്ടുകൊണ്ട് പുതുക്കിക്കിട്ടും. നേരട്ടെ 35 മിനുട്ട് സമയമെടുത്തിരുന്ന പുതുക്കല്‍ സമയമാണ് ഏഴു മിനുട്ടിലേക്ക് ചുരുങ്ങിയത്. ജി ഡി ആര്‍ എഫ് എ ദുബായ് ആസ്ഥാനത്തുള്ള ലോക്കല്‍ പാസ്പോര്‍ട്ട് സെക്ഷന്‍ സന്ദര്‍ശന വേളയില്‍ ലഫ്റ്റനന്റ് ജനറലാണ് ഇക്കാര്യം അറിയിച്ചത്.

city exchange

2019 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 128000ലധികം ഇടപാടുകളാണ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഐഡന്റിറ്റി അഫേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് പൂര്‍ത്തീകരിച്ചത്. ചില സേവനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി യു എ ഇയിലെ ഏറ്റവും വേഗതയേറിയ സര്‍ക്കാര്‍ വകുപ്പുകളിലൊന്നായി ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് മാറി.

ദ്രുതഗതിയിലുള്ള ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഡ്രൈവാണ് ഇത്തരത്തിലുള്ള മുന്നേറ്റത്തിന് പിന്നിലെന്ന് ജി ഡി ആര്‍ എഫ് എ-ദുബായ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി അറിയിച്ചു. സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ സംവിധാനം, ഐഡന്റിറ്റി, പൗരത്വം, പാസ്പോര്‍ട്ട് രേഖകള്‍ എന്നിവ സ്വീകരിക്കുന്നതിനുള്ള 20 തലങ്ങളെ എല്ലാംകൂടി ഒരു ഘട്ടമായി വെട്ടിച്ചുരുക്കിയെന്ന് ജി ഡി ആര്‍ എഫ് എ മേധാവി പറഞ്ഞു.

- Advertisement -
Ad image

പൊതുജനങ്ങള്‍ക്കായുള്ള എല്ലാ സേവനങ്ങളും ഇമാറാത്തി പാസ്‌പോര്‍ട്ട് പുതുക്കല്‍ അഭ്യര്‍ഥനകളും സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ വഴിയോ ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3-ലെ ഉപഭോക്തൃ സന്തോഷ കേന്ദ്രം വഴിയോ 24 മണിക്കൂറും ചെയ്യാമെന്ന് ജി ഡി ആര്‍ എഫ് എ ദുബൈ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!