ആര്യന്‍ഖാനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെടാനായിരുന്നു പദ്ധതിയെന്ന് മഹാരാഷ്ട്ര മന്ത്രി

Web Desk
1 Min Read

മുംബൈ: ആഡംബരക്കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് പുതിയ ആരോപണവുമായി രംഗത്ത്. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു പദ്ധതിയെന്ന ആരോപണവുമായാണ് മന്ത്രി രംഗത്തെത്തിയത്.

city exchange

ബി ജെ പി നേതാവ് മോഹിത് കംബോജാണ് ഇതിന് പിന്നിലെ ആസൂത്രകനെന്നും മന്ത്രി പറഞ്ഞു. ആഡംബരക്കപ്പലിലെ പാര്‍ട്ടിക്കു വേണ്ടി ആര്യന്‍ ഖാന്‍ ടിക്കറ്റെടുത്തിരുന്നില്ലെന്നും പ്രതിക് ഗാബയും ആമിറുമാണ് ആര്യനെ അവിടെയെത്തിച്ചതെന്നുമാണ് മന്ത്രി പറയുന്നത്. തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു ലക്ഷ്യം. മോചനദ്രവ്യം ആവശ്യപ്പെട്ട സമീര്‍ വാങ്കഡെയുടെ പങ്കാളിയാണ് മോഹിത് കംബോജെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.

ലഹരിക്കടത്ത് കേസില്‍ അകപ്പെട്ട മൂന്ന് പേരെ എന്‍ സി ബി വിട്ടയച്ചതായും അദ്ദേഹം ആരോപിച്ചു. ഋഷഭ് സച്ച്ദേവ, പ്രതീക് ഗാബ, അമീര്‍ ഫര്‍ണിച്ചര്‍വാല എന്നിവരെയാണ് വിട്ടയച്ചത്. ഇതില്‍ മോഹിത് കംബോജിന്റെ ഭാര്യാ സഹോദരനാണ് ഋഷഭെന്നും മന്ത്രി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!