അലാസ്‌ക എയര്‍ലൈനുമായി ഖത്തര്‍ എയര്‍വെയ്‌സ് കോഡ്ഷെയര്‍

Web Desk
1 Min Read

ദോഹ: അലാസ്‌ക എയര്‍ലൈനുമായി ഖത്തര്‍ എയര്‍വെയ്സ് കോഡ്ഷെയര്‍ കരാറില്‍ ഒപ്പിട്ടു. വണ്‍വേള്‍ഡിലെ പുതിയ അംഗമാണ് അലാസ്‌ക എയര്‍ലൈന്‍സ്.
അലാസ്‌ക എയര്‍ലൈന്‍സിന്റെ ഹബ്ബുകളും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി 140ലേറെ ലക്ഷ്യങ്ങളിലേക്ക് പറക്കുന്ന ഖത്തര്‍ എയര്‍വെയ്സും തമ്മിലുള്ള കോഡ് ഷെയറിംഗ് യാത്രക്കാര്‍ക്ക് കൂടുതല്‍ ഗുണപ്രദമാകും. അലാസ്‌ക എയര്‍ലൈനുമായി കോഡ്‌ഷെയറിംഗ് പങ്കാളിത്തമുള്ള മിഡില്‍ ഈസ്റ്റിലെ ഏക വിമാനക്കമ്പനിയാണ് ഖത്തര്‍ എയര്‍വെയ്സ്.
ജൂലായ് ഒന്നുമമുതല്‍ ഖത്തര്‍ എയര്‍വെയ്സ് യാത്രക്കാര്‍ക്ക് പോര്‍ട്ട്ലാന്റ്, ലാസ് വെഗാസ്, സാന്‍ഡിഗോ, ഫീനിക്സ്, സാള്‍ട്ട് ലേക്ക് സിറ്റി, ഡെന്‍വര്‍, സാന്‍ ജോസ്, ആങ്കറേജ്, വാന്‍കൂവര്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ അലാസ്‌ക എയര്‍ലൈന്‍സിന്റെ 150ലേറെ കേന്ദ്രങ്ങളിലേക്ക് എളുപ്പത്തില്‍ സഞ്ചരിക്കാനുള്ള മാര്‍ഗ്ഗമുണ്ടാകും. രണ്ടാംഘട്ടമായി അലാസ്‌ക എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് യു എസിനും ഖത്തറിനുമിടയിലുള്ള ഖത്തര്‍ എയര്‍വെയ്സിന്റെ എല്ലാ വിമാനങ്ങളിലും ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാവും.
ലോകത്തെ പ്രമുഖ എയര്‍ലൈുകളിലൊന്നായ ഖത്തര്‍ എയര്‍വെയ്സുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമാകുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് അലാസ്‌ക എയര്‍ ഗ്രൂപ്പ് സി ഇ ഒ ബെന്‍ മിനിക്കുച്ചി പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!