സൈനുദ്ദീന്റെയു കണ്ണന്റെയും സ്‌നേഹബന്ധം അരനൂറ്റാണ്ടിനു ശേഷം വീണ്ടും പൂവിട്ടു

Web Desk
1 Min Read

കോഴിക്കോട്: രക്ത ബന്ധങ്ങളേക്കാള്‍ ചിലപ്പോള്‍ സുഹൃദ്ബന്ധങ്ങള്‍ വളരാറുണ്ട്. പ്രത്യേകിച്ചും ജോലി സ്ഥലത്തെ ബന്ധങ്ങള്‍. ജീവിതത്തിന്റെ വഴിത്തിരിവുകളില്‍ കണ്ടുമുട്ടി ആജീവനാന്ത മിത്രങ്ങളായവര്‍ പലരുമുണ്ട. ആഴത്തില്‍ വേരൂന്നി പുഷ്പിച്ച് പരിമളം പരത്തുന്ന അത്തരം ചില ബന്ധങ്ങളുടെ കഥയാണ് സൈനുദ്ദീനും കണ്ണനും പറയാനുള്ളത്. അര നൂറ്റാണ്ടിനോളം പഴക്കമുള്ള ആ സൗഹൃദം ഇതാ വീണ്ടും പൂത്തിരിക്കുന്നു. കോഴിക്കോട് ജില്ലയിലെ പ്രസിദ്ധമായ കുറ്റ്യാടിപുഴ ഒഴുകും വഴിയായ ഗുളികപ്പുഴയുടെ ഓളങ്ങള്‍ പറയുന്ന ചേരാപുരത്തെ സൗഹൃദ വര്‍ത്തമാനം.

city exchange

തിരുവനന്തപുരത്തുകാരന്‍ സൈനുദ്ദീന്‍ ഏറെ പണിപ്പെട്ടാണ് ഈ ഗ്രാമത്തിലെത്തിയത്. തന്റെ സുഹൃത്ത് കണ്ണനെ കാണാന്‍. ചേരാപുരത്തെ എടവന ചാലില്‍ കണ്ണനെ തേടിയാണ് അദ്ദേഹമെത്തിയത്.

അര നൂറ്റാണ്ടിനപ്പുറത്ത് അഹമ്മദാബാദിലെ സ്റ്റാര്‍ ബേക്കറിയില്‍ ഒന്നിച്ച് ജോലി ചെയ്തതാണവര്‍. ചേരാപുരം അങ്ങാടിയിലുള്ള എടവന ചാലില്‍ സൈനുദ്ദീന്‍ എത്തുമ്പോള്‍ കാലം അതിന്റെ വാതിലുകള്‍ തുറന്നിട്ടു.

- Advertisement -
Ad image

ജീവകാരുണ്യ പ്രവര്‍ത്തകനായ സൈനുദ്ദീന്‍ തിരുവനന്തപുരം വിതുരയില്‍ ‘മലബാര്‍ ഹോട്ടല്‍’ നടത്തുന്നു. മലബാറിനോടുള്ള ഇഷ്ട്ടം കൊണ്ടാണ് ഹോട്ടലിന് അങ്ങിനെ പേര് നല്‍കിയത്. കണ്ണനുമായുള്ള കൂടിക്കാഴ്ച വളരെ സന്തോഷം നല്‍കുന്നു എന്ന് സൈനുദീന്‍ പറഞ്ഞു. ജീവിതത്തിന്റെ തിരക്കിനിടയില്‍ .സ്‌നേഹ ബന്ധങ്ങള്‍ക്ക് സമയം കണ്ടെത്താത്ത ഈ കാലത്ത് ഇരുവരുടെയും കൂടി കാഴ്ചകള്‍ വിസ്മയകരം തന്നെയാണ്.

Share This Article
Leave a Comment
error: Content is protected !!