ജോര്‍ദാനെ തകര്‍ത്ത് ഫിഫ അറബ് കപ്പില്‍ സെമിയിലെത്തി ഈജിപ്ത്

Web Desk
1 Min Read

ദോഹ: ഫിഫ അറബ് കപ്പില്‍ സെമി ഫൈനലിലേക്ക് പ്രവേശിച്ച് ഈജിപ്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജോര്‍ദാനെ പരാജയപ്പെടുത്തിയാണ് അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഈജിപ്ത് സെമി ഉറപ്പിച്ചത്.

city exchange

പന്ത്രണ്ടാം മിനുട്ടില്‍ ജോര്‍ദാനു വേണ്ടി യാസാന്‍ അല്‍നൈമാത്ത് നേടിയ ഏക ഗോള്‍ മാത്രമായിരുന്നു അവരുടെ ആശ്വാസം. നാല്‍പ്പത്തിയാറാം മിനുട്ടില്‍ മര്‍വാന്‍ ഹംദി ഈജിപ്തിനു വേണ്ടി മറുപടി ഗോള്‍ നേടിയതോടെ ആദ്യപകുതി സമനിലയില്‍ പിരിയുകയായിരുന്നു.
രണ്ടാം പകുതിയില്‍ മുഴുവന്‍ നേരത്തിനകം ഇരുടീമുകള്‍ക്കും ഗോളടിക്കാനാവാതെ വന്നതോടെ അധിക സമയത്തേക്ക് നീണ്ട കളിയില്‍ ഈജിപ്തിനു വേണ്ടി നൂറാം മിനുട്ടില്‍ അഹമ്മദ് റിഫാത്ത് രണ്ടാം ഗോളും 119-ാം മിനുട്ടില്‍ മര്‍വാന്‍ ദാവൂദ് മൂന്നാം ഗോളും നേടി ലക്ഷ്യം പൂര്‍ത്തിയാക്കുകയായിരുന്നു.

സെമിയില്‍ ഈജിപ്ത് തുണീഷ്യയേയാണ് നേരിടുക.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!