
ടൊറന്റോ: 104 കോടിയിലേറെ രൂപയുടെ കൊക്കെയ്നുമായി ഇന്ത്യന്‍ വംശജനെ കാനഡയില്‍ അറസ്റ്റ് ചെയ്തു. 112.5 കിലോഗ്രാം(14 മില്യണ്‍ യുഎസ് ഡോളര്‍ അഥവാ 1,04,46,17,000 രൂപ) കൊക്കെയ്നുമായാണ് പ്രദീപ് സിങ് എന്ന 24 കാരനെ അറസ്റ്റ് ചെയ്തത്. കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി(സി.ബി.എസ്.എ)യാണ് ഇക്കാര്യം അറിയിച്ചത്. വാഹന പരിശോധനയിലാണ് അഞ്ച് ബാഗുകളിലിയാണ് 112.5 കിലോഗ്രാം കൊക്കെയ്ന്‍ കണ്ടെത്തിയത്.

