

റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച 4608 പുതിയ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധയില്‍ സൗദി അറേബ്യയില്‍ മരിച്ചവരുടെ എണ്ണം 8918 ആയി. വെള്ളിയാഴ്ച 591 പേര്‍ക്കാണ് ഗുരുതരാവസ്ഥയുണ്ടായിരുന്നതെങ്കില്‍ ശനിയാഴ്ച അത് 637 ആയി വര്‍ധിച്ചു.

എന്നാല്‍ ലോകത്താകമാനം ഒമിക്രോണ്‍ വകഭേദത്തെ തുടര്‍ന്ന് കോവിഡ് രോഗബാധയില്‍ വര്‍ധനവ് രേഖപ്പെടുത്തുമ്പോള്‍ സൗദി അറേബ്യയില്‍ കുറവാണ് അടയാളപ്പെടുത്തുന്നത്. തുടര്‍ച്ചയായ രണ്ടു ദിവസങ്ങളിലും രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായി.

കഴിഞ്ഞ 24 മണിക്കൂറിനകം 4622 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്.

